ETV Bharat / state

മക്കളുടെ വാദം കേട്ടു; എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും - MM Lawrence Body Released for Study

author img

By ETV Bharat Kerala Team

Published : 2 hours ago

സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യപരിശോധനയ്‌ക്ക് വിട്ട് നൽകും. ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്ന് കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി അറിയിച്ചു.

എംഎം ലോറൻസ് മൃതദേഹം വിവാദം  ലോറൻസിന്‍റെ മൃതദേഹം പഠനത്തിന് നൽകും  CPM LEADER MM LAWRENCE  LATEST NEWS IN MALAYALAM
Late CPM Leader MM Lawrence' (ETV Bharat)

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യപരിശോധനയ്‌ക്ക് വിട്ട് നൽകാൻ തീരുമാനം. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്ന് കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി അറിയിച്ചു. കേരള അനാട്ടമി ആക്‌ട് പ്രകാരമാണ് ഈ തീരുമാനം.

എംഎം ലോറൻസിന്‍റെ ആഗ്രഹം അത് തന്നെയായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി പ്രതികരിച്ചു. മാത്രമല്ല അതുറപ്പിക്കുന്നതിന് ആവശ്യമായ കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്നും ഉപദേശക സമിതി വിലയിരുത്തി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എംഎം ലോറൻസിന്‍റെ മക്കളുടെ വാദം വിശദമായി കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്‌ഛന്‍റെ ആഗ്രഹമെന്ന് മകൻ സജീവൻ സമിതിക്ക് മുന്നിൽ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. അതേസമയം എംഎം ലോറൻസിന്‍റെ മകൾ സുജാത കൃത്യമായ നിലപാട് പറഞ്ഞില്ല. എന്നാൽ മകൾ ആശ എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് ആവർത്തിച്ചു.

സാക്ഷികളായ അഡ്വ. അരുൺ ആന്‍റണിയും എബിയുമാണ് മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്‍സിന്‍റെ ആഗ്രഹമെന്ന് ഉപദേശക സമിതിയെ അറിയിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി വ്യക്തമാക്കി.

Also Read: എംഎം ലോറൻസിന്‍റെ മൃതദേഹവുമായി ബന്ധപ്പെട്ട വിവാദം; പിന്നിൽ പാർട്ടി ശത്രുക്കളെന്ന് മകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.