ETV Bharat / state

"നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് പരിഗണനയിൽ": മന്ത്രി വി എൻ വാസവൻ - VN VASAVAN ON NEHRU TROPHY - VN VASAVAN ON NEHRU TROPHY

നെഹ്റു ട്രോഫി വള്ളംകളി നാടിൻ്റെ വികാരമെന്ന് മന്ത്രി വിഎൻ വാസവൻ. ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും, ക്ലബുകാരും ആവശ്യപ്പെട്ടെന്നും മന്ത്രി.

NEHRU TROPHY BOAT RACE  നെഹ്റു ട്രോഫി വള്ളംകളി  MINISTER VN VASAVAN  ONAM 2024
MINISTER VN VASAVAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 4:16 PM IST

മന്ത്രി വി എൻ വാസവൻ മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം: നെഹ്റു ട്രോഫി വള്ളംകളി ഓണക്കാലത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വിഎൻ വാസവൻ. നെഹ്റു ട്രോഫി വള്ളംകളി നാടിൻ്റെ വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പ്രകൃതി ദുരന്തം മൂലമാണ് മാറ്റിവെച്ചത്.

എങ്കിലും അനിശ്ചിതകാലമായി വള്ളംകളി മാറ്റിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും, ക്ലബുകാരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിലവിൽ മുറയ്ക്ക് നടക്കുന്നതിനാൽ ഓണത്തോടനുബന്ധിച്ച് വള്ളംകളി നടത്തുവാനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായുള്ള ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന് ടൂറിസ് വകുപ്പ് മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജലോത്സവം നടക്കണമെന്നുള്ള ആവശ്യം ഈ നാടിൻ്റെ പ്രതിനിധി എന്ന നിലയിൽ തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി ആലപ്പുഴ ജില്ല കലക്‌ടർ ചെയർമാനായ വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: സിപിഎമ്മിന് ഒന്നടങ്കം ബിജെപിയുമായി അവിഹിത ബന്ധം; ഇപി വിഷയത്തിൽ അടച്ചാക്ഷേപിച്ച് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.