ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍. ഇക്കാര്യത്തിൽ തമിഴ്‌നാടുമായി ചർച്ചകൾ തുടരും. പാരിസ്ഥിതിക അനുമതിയുടെ കാര്യത്തിൽ സുപ്രീം കോടതി നിലപാട് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കെടുതി നേരിടുന്നതിന് എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എങ്കിലും ജാഗ്രത പാലിക്കണം. ഇടുക്കിയിൽ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി ഇടുക്കി തങ്കമണിയിൽ പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരളം തയ്യാറാണ്. ഇതിനുള്ള ഡി പി ആറും തയ്യാറാക്കിക്കഴിഞ്ഞു. തമിഴ്‌നാടിന് കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്‌ത് പുതിയ ഡാം നിര്‍മിക്കണം. ഇതിനായി പാരിസ്ഥിതിക അനുമതി നൽകുന്ന കാര്യത്തിലുള്ള സുപ്രീം കോടതി നിലപാട് സ്വാഗതാർഹമാണെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.
പുതിയ അണക്കെട്ട് നിർമ്മിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എങ്കിലും ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച തുടരുമെന്നും റോഷി അഗസ്‌റ്റിൻ പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം തമിഴ്‌നാടിന് വെള്ളം നല്‍കുമെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി.
Also Read: ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി അഞ്ചംഗ ഉപസമിതി