കോട്ടയം : ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഗവർണർ സർക്കാർ പോര് ചൂടുപിടിക്കുകയാണ്. ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായെത്തിയിരിക്കുകയാണ് മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസരംഗം കാവിവത്‌കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‍റെ ഇടനിലക്കാരനായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുമ്പിൽ പ്രാർഥിച്ച് ചുമതലയേൽക്കുന്ന വൈസ് ചാൻസലർമാർ ഏത് രീതിയാണ് പ്രവർത്തിക്കുക എന്നത് നമുക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർഥികളുടെ ഭാവി ആലോചിച്ച് വിസി ഇല്ലാതെ നിൽക്കുന്നതിനാലാണ് കോടതി നിയമനം സ്‌റ്റേ ചെയ്യാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നായിരിക്കണം വൈസ് ചാൻസലറെ നിയമിക്കേണ്ടതെന്ന് കെടിയു ആക്‌ടിൽ കൃത്യമായി പറയുന്നുണ്ട്. എന്നാൽ അതിന് വിരുദ്ധമായിട്ടാണ് ചാൻസലറുടെ നടപടി. ഇഷ്‌ടക്കാരെ ആജ്ഞാനിവർത്തികളാക്കി നിയമിക്കാനാണ് ചാൻസലർ ശ്രമിക്കുന്നത്. സര്‍വകലാശാലകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
Also Read: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലേക്ക് വിസിയെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ