കോട്ടയം : സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. ഇരു കൂട്ടരുടെയും അഭിപ്രായങ്ങൾ മാത്രമാണ് വന്നതെന്നും പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല എന്നും മന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരാതി തന്നാൽ നിയമ നടപടി ഉണ്ടാകുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമവാഴ്‌ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാനുസൃതമുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
Also Read : രഞ്ജിത്തിനെതിരായ ആരോപണം: വസ്‌തുതകൾ പരിശോധിച്ച ശേഷം നടപടിയെന്ന് മന്ത്രി ആർ ബിന്ദു