ETV Bharat / state

എഡിജിപി സിപിഎമ്മുകാരനല്ല; ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയോ എന്ന് അറിയില്ലെന്നും മന്ത്രി എംബി രാജേഷ് - MB Rajesh on ADGP RSS leader meet

author img

By ETV Bharat Kerala Team

Published : Sep 7, 2024, 12:58 PM IST

ഇപ്പോള്‍ നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും എംബി രാജേഷ് പറഞ്ഞു.

DGP MR AJITH KUMAR RSS LEADER MEET  MINISTER MB RAJESH CPM  എംബി രാജേഷ് എഡിജിപി ആര്‍എസ്എസ്  എംആർ അജിത്ത് കുമാ‍ർ ആർഎസ്എസ് നേതാവ്
Minister MB Rajesh (ETV Bharat)
MB Rajesh (ETV Bharat)

കോഴിക്കോട് : ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്‌ച നടത്തിയ എഡിജിപി എംആർ അജിത് കുമാ‍ർ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എംബി രാജേഷ്. ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥർ ആരെയെല്ലാം കാണാൻ പോകുന്നുണ്ട്? അത്തരത്തിൽ കൂടിക്കാഴ്‌ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകും.

ആർഎസ്എസിന്‍റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലക്ക് രണ്ട് കോടി വിലയിട്ടവരാണ് ആർഎസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ്. അതുകൊണ്ടാണ് ഒരു നേതാവും ഗോൾവാൾക്കറുടെയും സവർക്കറുടെയും ഫോട്ടോക്ക് മുന്നിൽ പൂജിക്കാനോ പ്രചാരണത്തിന് ഉപയോഗിക്കാനോ പോവാത്തതെന്നും പ്രതിപക്ഷ നേതാവിന്‍റെ പേരെടുത്ത് പറയാതെ എം ബി രാജേഷ് പറഞ്ഞു.

Also Read: ആർഎസ്എസ് നേതാവുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്‌ച നടത്തി; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.