തൃശൂര്‍: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയിയുടെ വീട് മന്ത്രി കെ രാജൻ സന്ദർശിച്ചു. കുവൈറ്റിലെ അഞ്ച് ആശുപത്രികളിലായി 15 മലയാളികൾ ചികിത്സയിലാണെന്ന് കെ രാജൻ ബിനോയിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും സർക്കാർ കൃത്യമായി അന്വേഷിക്കുന്നുണ്ട്. ആവശ്യമായ ധനസഹായങ്ങൾ വൈകാതെ ആശ്രിതർക്ക് നൽകുമെന്നും കെ രാജൻ പറഞ്ഞു. ബിനോയിയുടെ കുടുംബത്തിന് ലൈഫ് മിഷൻ വഴി വീടുവയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രിക്ക് കുവൈറ്റ് യാത്ര നിഷേധിച്ച സംഭവത്തിൽ ഫെഡറൽ സ്റ്റേറ്റിൽ ഇത്തരം നടപടികൾ ഭൂഷണമാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും ഉണ്ടായ നേരിയ ഭൂചലനം തീവ്രത രേഖപ്പെടുത്താത്തത് ആണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: ആകാശിന് വിട ചൊല്ലി നാട്; അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍