തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിമാറ്റത്തിന് തീരുമാനമായെന്ന് സൂചന. നിലവിലെ വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും. പകരം തോമസ് കെ തോമസ് പുതിയ മന്ത്രിയാകും. ഒരാഴ്‌ചക്കകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റെ അധ്യക്ഷതയില്‍ അനുനയ ചര്‍ച്ചകള്‍ നടത്തിയത്. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന നേതൃത്വവും എൻസിപി ജില്ലാ അധ്യക്ഷന്മാരും തോമസ് കെ തോമസിനെ അനുകൂലിച്ചതായാണ് വിവരം. അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്‍റേതാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം യോഗ ശേഷം പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിമാറ്റത്തിന് തീരുമാനമെടുത്തതായി അറിയില്ലെന്നാണ് പറഞ്ഞത്. "സംഘടന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്‌തത്. മന്ത്രി മാറ്റത്തെക്കുറിച്ച് ഒരു തീരുമാനവും എടുത്തില്ല. ഇപ്പോള്‍ പുറത്തു വരുന്നതൊക്കെ ഭാവനകള്‍ മാത്രമാണ്. എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനം അറിയിക്കാം എന്നാണ് ദേശീയ അധ്യക്ഷന്‍ പറഞ്ഞത്. അതു വരെ ആരും മാറുന്നുമില്ല. ആരും ചേരുന്നുമില്ല. സംഘടനപരവും രാഷ്ട്രീയപരവുമായ എല്ലാ ഘടകങ്ങളും പരിഗണിച്ച ശേഷം മാത്രമേ ദേശീയ അധ്യക്ഷന്‍ തീരുമാനമെടുക്കൂ" എന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.