ETV Bharat / state

എക്സൈസ് റെയ്‌ഡ്; 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയില്‍ - GANJA SEIZED IN KOTTAYAM - GANJA SEIZED IN KOTTAYAM

ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്‌തു.

GANJA ARREST IN KOTTAYAM  GANJA SEIZED FROM MIGRANT WORKER  കോട്ടയത്ത് കഞ്ചാവ് വിതരണം  കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി
കഞ്ചാവുമായി പിടിയിലായ ജാർഖണ്ഡ് സ്വദേശി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 9:47 AM IST

2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയില്‍ (ETV Bharat)

കോട്ടയം : ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്‌പ്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി അറസ്‌റ്റില്‍. ദൻബാദ് ജില്ലയിലെ കപുരിയ സ്വദേശിയായ സച്ചിൻ കുമാർ സിങ് (28) ആണ് അറസ്റ്റിലായത്. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ശ്രീ ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്‌ഡിലാണ് കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിലായത്.

പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്‌തിരുന്ന ഇയാളെ ഏതാനും ആഴ്‌ചകളായി പാലാ റേഞ്ച് ടീം നിരീക്ഷിച്ചു വരികയായിരുന്നു. മലയാളിയായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് സച്ചിന്‍. മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്‌ജിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

പാലാ എക്സൈസ് ഇൻസ്പെക്‌ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്‌ടര്‍ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് അനീഷ് കുമാർ കെ വി, രതീഷ് കുമാർ, തൻസീർ, സിവിൽ എക്സൈസ് ഓഫിസർ അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയ കെ ദിവാകരൻ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ റെയ്‌ഡില്‍ പങ്കെടുത്തു.

Also Read: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കഞ്ചാവ് വേട്ട; 1.81 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.