മലപ്പുറം: മെഗാ സദ്യ ഒരുക്കി ശ്രദ്ധേയമായി എടപ്പാളിലെ ആയിഷ മോണ്ടിസോറി കോളേജിലെ കേരള പിറവി ആഘോഷം. ആഘോഷത്തോടനുബന്ധിച്ച് 201 വിഭവങ്ങളടങ്ങിയ സദ്യയാണ് തയ്യാറാക്കിയത്. കഴിക്കാൻ ചോറില്ലെങ്കിലും വയറു നിറയാന്‍ പാകത്തിന് വിഭവങ്ങളാണ് സദ്യയിൽ ഉണ്ടായിരുന്നത്.
കോളേജിലെ വിദ്യാർഥികളും മാനേജ്മെന്‍റും ചേർന്നാണ് ഈ മെഗാ സദ്യ ഒരുക്കിയത്. കേരളത്തിൽ ആദ്യമായിട്ടായിരിക്കും 201 വിഭവങ്ങൾ അടങ്ങിയ സദ്യ തയ്യാറാക്കുന്നത്. കഴിക്കുന്നവരുടെ വയറും മനസും ഒരുപോലെ നിറക്കുന്നതായിരുന്നു സദ്യ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പങ്കെടുത്തവർക്കെല്ലാം വേറിട്ട കാഴ്‌ച കൂടിയായിരുന്നു ഈ മെഗാസദ്യ സമ്മാനിച്ചത്. ഇത്രയധികം വിഭവങ്ങൾ അടങ്ങിയ സദ്യ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവർ ഈ വ്യത്യസ്‌തമായ പരിപാടിയുടെ ഭാഗമായി.