ETV Bharat / state

വയനാട് രക്ഷാദൗത്യം; ചൂരല്‍മലയില്‍ വൈദ്യ സഹായ കേന്ദ്രം ഉടന്‍; ഓക്‌സിജന്‍ ആംബുലന്‍സ് സജ്ജമാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം - MEDICAL POINT AT CHOORALMALA

ചൂരല്‍മലയില്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ഡോക്‌ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. മെഡിക്കല്‍ പോയിന്‍റ്‌ സൗകര്യമൊരുക്കാനും യോഗം തീരുമാനം.

MEDICAL POINT AT CHOORALMALA  WAYANAD LANDSLIDE  OXYGEN AMBULANCE IN WAYANAD  ചൂരല്‍മല ഉരുള്‍പൊട്ടല്‍
MEDICAL POINT WILL SET UP SOON (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 1:40 PM IST

വയനാട്: ദുരന്ത മേഖലയില്‍ നിന്ന് കണ്ടെത്തുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്‍റ്‌ സൗകര്യമൊരുക്കാന്‍ ബുധനാഴ്‌ച (ജൂലൈ 31) രാവിലെ വയനാട് കലക്‌ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനം. ഇവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്‌ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും.

കോഴിക്കോട്, തലശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘം ദുരന്ത മേഖലയില്‍ സേവനത്തിന് തയ്യാറാണെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്‍റില്‍ വെള്ളം വിതരണം ചെയ്യാന്‍ സജീകരണം ഏര്‍പ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. ഇവിടെയും ആരോഗ്യ പ്രവര്‍ത്തക സംഘത്തെ നിയോഗിക്കും.

ചൂരല്‍മലയില്‍ ജെസിബി നില്‍ക്കുന്ന സ്ഥലം മുതല്‍ കണ്‍ട്രോള്‍ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കും. ചൊവ്വാഴ്‌ച രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകള്‍ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായിരുന്നതായി യോഗം വിലയിരുത്തി. യോഗത്തില്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, വി അബ്‌ദുറഹ്മാന്‍, കെ കൃഷ്‌ണന്‍കുട്ടി, ജിആര്‍ അനില്‍, ഒആര്‍ കേളു, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥന്‍ സീരാം സാംബശിവറാവു, എഡിഎംകെ ദേവകി എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം ആരംഭിച്ചു

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗം ആരംഭിച്ചു. തിരുവനന്തപുരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതായി പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ALSO READ: വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.