ETV Bharat / state

ഒന്നാംപ്രതി സച്ചിൻ ദേവ്, രണ്ടാംപ്രതി ആര്യ രാജേന്ദ്രൻ; കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ കേസെടുത്തു - Mayor Ksrtc Driver Issue - MAYOR KSRTC DRIVER ISSUE

എംഎൽഎ കെ എം സച്ചിൻ ദേവിനും മേയര്‍ ആര്യ രാജേന്ദ്രനും ഉൾപ്പടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്.

CASE AGAINST SACHIN DEV  CASE AGAINST ARYA RAJENDRAN  കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം  KSRTC BUS BLOCKING INCIDENT
MAYOR KSRTC DRIVER ISSUE (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 5, 2024, 12:30 PM IST

തിരുവനന്തപുരം : പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ കെഎസ്ആർടിസി ബസ് തടഞ്ഞതിൽ ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവ്, ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത്. തിരുവനന്തപുരം കണ്ടോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

ഒന്നാംപ്രതി സച്ചിൻ, രണ്ടാംപ്രതി ആര്യ രാജേന്ദ്രൻ, കണ്ടാൽ അറിയാവുന്ന മറ്റു മൂന്നു പ്രതികൾ എന്നിങ്ങനെ അഞ്ചുപേർക്കെതിരെയാണ് കേസ്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശിച്ചത്. യാത്രക്കാരെയും ബസ് ജീവനക്കാരെയും അന്യായമായി തടഞ്ഞുവച്ചു, പൊതുജനങ്ങളെ ശല്യപ്പെടുത്തൽ, പൊതുഗതാഗതം തടസപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്താൻ ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് നടപടി.

സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ് അഡ്വ. ബൈജു നോയലിന്‍റെ സ്വകാര്യ ഹർജിയിന്മേലുള്ള കോടതിയുടെ നടപടി. അതേസമയം പൊതുഗതാഗതം സ്‌തംഭിപ്പിക്കുക, കൃത്യനിർവഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തി മേയർ ആര്യ രാജേന്ദ്രൻ, കെ എം സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്‍റെ ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തണമെന്നാണ് യദുവിന്‍റെ ഹർജിയിലെ ആവശ്യം.

ബസിൽ അതിക്രമിച്ചു കടന്ന് അസഭ്യം പറഞ്ഞതിനും തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനും ഹർജിയിൽ ആവശ്യപ്പെടുന്നു. യാത്രക്കാർ ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ വീണ്ടെടുക്കുക ബസിനുള്ളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ ഡിവിആർ പരിശോധിക്കുക എന്നീ ആവശ്യങ്ങളും യദു കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന ദിവസം തന്നെ മേയർക്കെതിരെ പരാതി നൽകിയെങ്കിലും യദുവിന്‍റെ പരാതിയിൽ കണ്ടോൺമെന്‍റ് പൊലീസ് കേസ് എടുത്തിരുന്നില്ല.

ALSO READ: 'പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ല'; ഡ്രൈവര്‍-മേയർ തര്‍ക്കത്തില്‍ കണ്ടക്‌ടറുടെ മൊഴി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.