ETV Bharat / state

ഗ്യാപ് റോഡിൽ എംവിഡി, സാഹസിക യാത്ര ഇപ്പോള്‍ മാട്ടുപ്പെട്ടി റോഡില്‍; ദൃശ്യങ്ങള്‍ പുറത്ത് - DANGEROUS CAR DRIVING IN MUNNAR - DANGEROUS CAR DRIVING IN MUNNAR

മാട്ടുപ്പെട്ടി റോഡിലൂടെ സാഹസിക യാത്ര. കുട്ടികൾ ഉൾപ്പെടെ കാറിന്‍റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

കാറിന്‍റെ ഡോറിലിരുന്ന് യാത്ര  കാറില്‍ അഭ്യാസപ്രകടനം  മാട്ടുപ്പെട്ടി റോഡ്  DANGEROUS CAR DRIVING IN MUNNAR
ഡോറിലിരുന്ന് യാത്ര ചെയ്യുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 11:58 AM IST

കാറിന്‍റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്നു (ETV Bharat)

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ പരിശോധന കർശനമാക്കിയതോടെ സാഹസിക ഡ്രൈവിങ് കേന്ദ്രമായി മാട്ടുപ്പെട്ടി റോഡ്‌. ഗ്യാപ് റോഡിൽ സാഹസിക യാത്ര നടത്തിയ മൂന്ന് ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ഇതോടൊപ്പം മൂന്നാർ മുതൽ ആനയിറങ്കൽ വരെയുള്ള ഭാഗങ്ങളിൽ പരിശോധന കർശനമാക്കുകയും ചെയ്‌തു.

ഇതോടെയാണ് സാഹസിക യാത്രയുടെ കേന്ദ്രമായി മാട്ടുപ്പെട്ടി റോഡ് മാറിയത്. കുട്ടികൾ ഉൾപ്പെടെ ഗ്ലാസ് വിൻഡോയിലൂടെ ശരീരം ഭാഗീഗമായി പുറത്തിട്ട് യാത്ര ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ഇവര്‍ക്ക് പിന്നാലെയെത്തിയ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.

ഗ്യാപ് റോഡിനെ അപേക്ഷിച്ച് വീതി കുറഞ്ഞതും തിരക്കേറിയതുമായ പാതയാണ് മാട്ടുപ്പെട്ടി റോഡ്. അതുകൊണ്ട് തന്നെ വളവുകൾ നിറഞ്ഞ പാതയിലൂടെയുള്ള സാഹസിക യാത്ര വലിയ അപകടങ്ങൾക്ക് ഇടയാക്കും.

Also Read: ശരീരം പകുതിയോളം പുറത്ത്; മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.