വയനാട്: ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ താമരശേരി ചുരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾക്കാണ് നിയന്ത്രണം. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലെ ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ വേഗത്തില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ചുരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
അപകട മേഖലയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികളെത്തിക്കാന്‍ ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അതേസമയം വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് - ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മാത്രമല്ല ദുരന്തത്തിൽപ്പെട്ടവരെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു നേപ്പാൾ സ്വദേശിയും ഉള്‍പ്പെടെ 23 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാല് മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്.
അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. 400 ലധികം കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Also Read: വയനാട്ടിലെ ഉരുള്‍പൊട്ടല്‍; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു