തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്‌ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു. കിളിമാനൂർ സ്വദേശി ബിജുവാണ് (40) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമിച്ച കൊല്ലം മടത്തറ സ്വദേശി രാജീവ് പൊലീസ് കസ്റ്റഡിയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബർ 17ന് രാത്രിയായിരുന്നു ആക്രമണം. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വിവാഹം ചെയ്‌തു നൽകാനാകില്ലെന്ന് ബിജു രാജീവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിനെ രാജീവ് മർദിച്ചത്. അടിച്ചു വീഴ്ത്തിയ ശേഷം പാറക്കല്ല് കൊണ്ടു തലയിൽ അടിച്ചായിരുന്നു കൊലപാതകം. സംഭവ ദിവസം തന്നെ രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
Also Read: ലോഡ്‌ജ് മുറിയിൽ യുവതിയെ കൊല ചെയ്‌ത സംഭവം; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ