ETV Bharat / state

'റീൽസല്ല ജീവിതം'; അപകടയാത്രയ്‌ക്കെതിരെ ബോധവത്‌ക്കരണവുമായി വിദ്യാർഥികളും എംവിഡിയും - MARATHON CONDUCTED IN ADIMALI

author img

By ETV Bharat Kerala Team

Published : Jul 9, 2024, 7:40 AM IST

മൂന്നാർ ഗ്യാപ്പ് റോഡിലടക്കം പതിവായി സാഹസികയാത്ര. അപകടയാത്രയ്‌ക്കെതിരെ മാരത്തൺ ബോധവൽക്കരണം.

അപകടയാത്രയ്‌ക്കെതിരെ ബോധവത്‌ക്കരണം  FUNMARATHON CONDUCTED IN IDUKKI  AWARENESS ABOUT ROAD ACCIDENTS  MOTOR VEHICLE DEPARTMENT
FUNMARATHON IN ADIMALI (ETV Bharat)
'റീൽസല്ല ജീവിതം', അപകടയാത്രയ്‌ക്കെതിരെ ബോധവത്‌ക്കരണം (ETV Bharat)

ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡിലടക്കം വാഹനങ്ങളില്‍ അപകടകരമായി യാത്ര ചെയ്‌ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിമാലിയില്‍ നടന്ന മാരത്തണ്‍ അപകടയാത്രയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയായി മാറി. 'റീല്‍സല്ല ജീവിതം' എന്ന സന്ദേശം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവർ മാരത്തണില്‍ പങ്ക് ചേര്‍ന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കാളികളായി.

സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ഗ്യാപ്പ് റോഡിലടക്കം മൂന്നാറിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ വാഹനങ്ങളില്‍ അപകടകരമായി സഞ്ചരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇന്നലെയും സമാന രീതിയില്‍ സംഭവം ആവര്‍ത്തിക്കപ്പെടുകയും മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലേക്ക് പോകുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പും അടിമാലി വിശ്വദീപ്‌തി പബ്ലിക് സ്‌കൂളും റീല്‍സല്ല ജീവിതം എന്ന സന്ദേശം അടിമാലിയില്‍ നടന്ന മാരത്തണില്‍ ഉയര്‍ത്തിയത്.

സാഹസികയാത്ര നടത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണം യുവാക്കളിലേക്കും പൊതുജനങ്ങളിലേക്കും കൂടുതല്‍ എത്തിക്കുക വഴി ഇത്തരം പ്രവണതകള്‍ക്ക് തടയിടാമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രതീക്ഷ.

Also Read: മൂന്നാറില്‍ സാഹസിക യാത്ര പതിവാകുന്നു; കാര്‍ വിന്‍ഡോയില്‍ ഇരുന്ന് യാത്ര ചെയ്‌ത് യുവാവ്, നടപടിയെടുത്ത് അധികൃതര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.