തൃശൂർ: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും കോടികൾ തട്ടിയ അസിസ്റ്റന്‍റ് മാനേജര്‍ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. കേസിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്.
വലപ്പാട് ശാഖയിലെ അസിസ്റ്റന്‍റ് മാനേജറാണ് ധന്യ. വ്യാജ ലോണുകള്‍ ഉണ്ടാക്കി 20 കോടിയോളം രൂപ തട്ടിയെടുത്ത പ്രതി ഒളിവിൽ പോവുകയായിരുന്നു. 18 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു ഇവർ. ഡിജിറ്റൽ പേഴ്‌സണൽ ലോൺ നല്‍കാനെന്ന വ്യാജേന കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് പണം ട്രാന്‍സ്‌ഫര്‍ ചെയ്യുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ ധന്യയെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങിയത്.
Also Read: ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി തട്ടി; ഒളിവില്‍പ്പോയ ജീവനക്കാരിക്കായി അന്വേഷണം