തൃശൂർ : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചാലക്കുടി കൊരട്ടിയിലാണ് സംഭവം. മുരിങ്ങൂര്‍ സ്വദേശി 38 വയസ്സുള്ള ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി കൊഴുപ്പുള്ളി ബിനു ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊരട്ടി ഖന്നാനഗറിലെ വീട്ടില്‍ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ബിനുവിന്‍റെ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മക്കള്‍ക്കും വെട്ടേറ്റു. 11 വയസ്സുള്ള മകന്‍ അഭിനവ്, 5 വയസ്സുള്ള മകള്‍ അനുഗ്രഹ എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടേറ്റ ഇരുവരും തൊട്ടടുത്തുള്ള ക്ഷേത്രത്തിന് സമീപത്തേക്ക് ഓടിയെത്തിയപ്പോഴാണ് സമീപവാസികള്‍ വിവരം അറിയുന്നത് (Koratty Murder).
പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിനവിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്‌ധ ചികിത്സയ്ക്കായി അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
കൊരട്ടി സിഗ്നല്‍ ജംങ്ഷന് സമീപത്തെ കമ്മ്യൂണിറ്റി ഹാളിന് പുറിലെ റയില്‍വേ ട്രാക്കിലാണ് ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേല്‍ നപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഷീജയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.