ETV Bharat / state

വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം : സഹോദരന്‍ അറസ്റ്റില്‍ - സഹോദരനെ വെടിവച്ച് കൊന്നു

കാസര്‍കോട്ട് സഹോദരനെ വെടിവച്ചിട്ട് മധ്യവയസ്‌കന്‍. സംഭവം മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ. പ്രതി അറസ്റ്റില്‍.

Muder case  Man Shot Dead In Kasaragod  Man Arrested In Murder Case  വെടിയേറ്റ് യുവാവ് മരിച്ചു  സഹോദരനെ നിറയൊഴിച്ച് യുവാവ്
Man Shot Dead In Kasaragod; Brother Arrested
author img

By ETV Bharat Kerala Team

Published : Mar 4, 2024, 10:26 AM IST

കാസർകോട് : കുറ്റിക്കോലില്‍ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളവില്‍ നൂഞ്ഞങ്ങാനത്ത് സ്വദേശി ബാലകൃഷ്‌ണനാണ് പിടിയിലായത്. ഇയാളുടെ സഹോദരന്‍ അശോകനാണ് (45) മരിച്ചത്.

ഇന്നലെ (മാര്‍ച്ച് 3) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും രോഷാകുലനായ സഹോദരന്‍ നാടന്‍ തോക്കെടുത്ത് സഹോദരന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ അശോകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രതിയായ ബാലകൃഷ്‌ണനെ ഇന്നലെ (മാര്‍ച്ച് 3) തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നുവെങ്കിലും ഇന്ന് (മാര്‍ച്ച് 4) രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.