ETV Bharat / state

പത്ര വിതരണക്കാരന്‍റെ മൂക്ക് കടിച്ചുപറിച്ച ശേഷം കവര്‍ച്ച; കളളൻ പിടിയിൽ

പത്രം ഏജന്‍റായ വള്ളികുന്നം സ്വദേശി സഹദേവനെ ക്രൂരമായി ആക്രമിച്ച ശേഷം പ്രതി പണം കവരുകയായിരുന്നു.

VALLIKUNNAM POLICE ROBBERY  ATTACKED NEWSPAPER AGENT CHOONAD  പത്ര വിതരണക്കാരനെ ആക്രമിച്ചു  ചൂനാട് കിണർമുക്ക് ജങ്ഷന്‍ കവര്‍ച്ച
Accused Naseem (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 12, 2024, 10:28 PM IST

ആലപ്പുഴ: പത്രം ഏജന്‍റിന്‍റെ മൂക്ക് കടിച്ചു പറിച്ച ശേഷം കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിൽ. മുൻ ഹൈവേ കവർച്ച സംഘാംഗമായ കറ്റാനം പുത്തൻവീട്ടിൽ ആസിഫ് എന്ന് വിളിക്കുന്ന നസീം ആണ് വളളികുന്നം പൊലീസിന്‍റെ പിടിയിലായത്. പത്രം ഏജന്‍റായ വള്ളികുന്നം സ്വദേശി സഹദേവനെ (78) ക്രൂരമായി ആക്രമിച്ച ശേഷം പ്രതി പണം കവരുകയായിരുന്നു.

ചൂനാട് കിണർമുക്ക് ജങ്ഷനിൽ കഴിഞ്ഞ 9ന് ആണ് സംഭവം. സഹദേവൻ പുലര്‍ച്ചെ പത്രക്കെട്ട് വാഹനത്തിലേക്ക് എടുത്തുവെക്കാൻ ശ്രമിക്കവേ നസീം സഹദേവന്‍റെ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും താക്കോലും പണവും എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ സഹദേവന്‍റെ മൂക്കിന്‍റെ അഗ്ര ഭാഗം പ്രതി കടിച്ചു പറിച്ചു. സഹദേവന്‍റെ പോക്കറ്റിൽ ഉണ്ടായിരുന്ന 1410 രൂപയും കവർന്നാണ് ഇയാള്‍ കടന്നു കളഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്വേഷണത്തിനിടെ, 2022ൽ ആലപ്പുഴ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച്, ഹൈവേയിലൂടെ യാത്രചെയ്‌ത് വന്നയാളെ ആക്രമിച്ച് പണം കവർന്ന സംഘത്തിലെ അംഗമായ പ്രതിയെക്കുറിച്ച് വള്ളികുന്നം പൊലീസിന് സൂചന ലഭിച്ചു. സംഭവസ്ഥലത്ത് നിന്നും ശാസ്ത്രീയമായി ശേഖരിച്ച തെളിവിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് ഇലിപ്പക്കുളം ഭാഗത്ത് നിന്നും പ്രതിയായ നസീമിനെ അറസ്റ്റ് ചെയ്‌തത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റ സമ്മതം നടത്തി. കവര്‍ച്ച നടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതി നൂറനാട്, കായംകുളം, ഹരിപ്പാട്, വള്ളികുന്നം പൊലീസ് സ്റ്റേഷനുകളിലെ ഏഴോളം ക്രിമിനൽ കേസിൽ പ്രതിയാണ്.

2022 ൽ നങ്ങ്യാർകുളങ്ങര കോളജ് ജങ്ഷനിൽ വിശ്രമിക്കുകയായിരുന്ന നെയ്യാറ്റിൻകര സ്വദേശിയെ മോട്ടോർ സൈക്കിളിൽ എത്തിയ നസീമും കൂട്ടാളിയും ചേർന്ന് തടഞ്ഞ് നിർത്തി 4680 രൂപയും മൊബൈൽ ഫോണും കവർച്ച നടത്തിയിരുന്നു. ആ വർഷം തന്നെ ഭരണിക്കാവ് സഹകരണ ബാങ്കിന്‍റെ പാറയ്ക്കൽ ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നു.

തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നസീമിനെതിരെ പൊലീസ് 2023 ൽ കാപ്പ ഉൾപ്പടെയുള്ള നടപടി എടുക്കുകയും ഒരു വർഷക്കാലത്തേക്ക് നാടുകടത്തുകയും ചെയ്‌തിരുന്നു. ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിലായിരുന്ന നസീം അടുത്തിടെയാണ് ജയിൽ മോചിതനായത്.

Also Read: തലവടി വിസ തട്ടിപ്പ്: വിദേശത്ത് കടക്കാന്‍ ശ്രമത്തിനിടെ പ്രതി ബിജോയ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.