ETV Bharat / state

ചെന്നൈയിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ - MALAYALI TAXI DRIVER FOUND DEAD

തിരുവനന്തപുരത്ത് നിന്നും ഓസ്ട്രേലിയൻ പൗരനുമായി ചെന്നൈയിലേക്ക് പോയ ടാക്‌സി ഡ്രൈവറെ പിന്നീട് കോയമ്പേട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈയിൽ ടാക്‌സി ഡ്രൈവർ മരിച്ചു  ടാക്‌സി ഡ്രൈവർ മരിച്ചനിലയിൽ  TAXI DRIVER FOUND DEAD IN CHENNAI  TAXI DRIVER FOUND DEAD IN CAR
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 6:55 PM IST

തിരുവനന്തപുരം: ചെന്നൈയിൽ മലയാളിയായ ടാക്‌സി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. ഒരുവാതിൽകോട്ട സ്വദേശി രാധാകൃഷ്‌ണനാണ് (57) മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ഓസ്ട്രേലിയൻ പൗരനുമായി ചെന്നൈയിലേക്ക് പോയതായിരുന്നു.

പിന്നീട് കോയമ്പേട് ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഓസ്ട്രേലിയൻ പൗരനുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് രാധാകൃഷ്‌ണൻ പുറപ്പെട്ടത്. ടാക്‌സി ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെന്നൈയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് ഓസ്ട്രേലിയൻ പൗരന്മാരെ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. എന്നാൽ രാത്രി വൈകിയതിനാൽ പിറ്റേന്ന് രാവിലെ തിരികെ പുറപ്പെടുമെന്ന് ഇയാൾ ഭാര്യയെ വിളിച്ചറിയിക്കുകയും ചെയ്‌തിരുന്നുവെന്ന് പേട്ട പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് രാധാകൃഷ്‌ണനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ വീട്ടുകാർ പൊലീസിനെ സമീപിച്ചു.

പിന്നാലെ പേട്ട പൊലീസ് കോയമ്പേട് പൊലീസിനെ ബന്ധപ്പെടുകയും ഇന്നലെ (ഒക്‌ടോബർ 25) രാത്രി ഇയാളുടെ വാഹനം പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തുകയും ചെയ്‌തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് (ഒക്‌ടോബർ 26) ഉച്ചയോടെ കോയമ്പേട് ഭാഗത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കാറിൽ നിന്നും മദ്യക്കുപ്പികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്നും പേട്ട എസ്എച്ച്ഒ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Also Read: രാമനാട്ടുകരയിൽ കാണാതായ 44കാരന്‍ വീട്ടുമുറ്റത്തെ കിണറിൽ മരിച്ച നിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.