ETV Bharat / state

മരണം മുന്നിൽകണ്ട് എവറസ്‌റ്റ് കീഴടക്കിയ മലയാളി; ഇത് ആത്മധൈര്യത്തിന്‍റെ വിജയഗാഥ - Malayali Everest Conquer Story - MALAYALI EVEREST CONQUER STORY

നിരവധി തവണ മരണത്തെ മുന്നിൽക്കണ്ട് ആത്മധൈര്യത്തോടെ എവറസ്‌റ്റ് കീഴടക്കിയ വിജയഗാഥ ഇടിവി ഭാരതിനോട് പങ്കുവെച്ച് ഷെയ്ഖ് ഹസൻ ഖാൻ.

EVEREST CONQUERED BY MALAYALI  MALAYALI FROM PANDALAM  EVEREST HIGHEST PEAK IN WORLD  എവറസ്റ്റ് കീഴടക്കി മലയാളി
Shaikh Hassan Khan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 10:08 PM IST

എവറസ്റ്റ് കീഴടക്കി മലയാളി (ETV Bharat)

സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ ജോലി ചെയ്‌തിരുന്ന ഒരു സാധാരണക്കാരനായ മലയാളി ഷെയ്ഖ് ഹസൻ ഖാൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്‌റ്റ് കീഴടക്കിയത് അഭിമാനകരമായ വസ്‌തുതയാണ്. രണ്ട് വർഷങ്ങൾക്കിപ്പുറം വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ധനാലിയും അദ്ദേഹം കീഴടക്കി. നിരവധി തവണ മരണത്തെ മുന്നിൽക്കണ്ടിട്ടും ആത്മധൈര്യം കൈവിടാതെ എവറസ്‌റ്റ് കീഴടക്കിയ വിജയഗാഥ ഇടിവി ഭാരതിനോട് പങ്കുവെക്കുകയാണ് അദ്ദേഹം.

സെക്രട്ടറിയേറ്റിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഡൽഹി കേരള ഹൗസിലേക്ക് പോയ കാലത്താണ് പർവ്വതാരോഹണം കലശലായി മനസിലേറുന്നത്. പർവതാരോഹകനാവുക എന്നുള്ളത് നിസാരവൽക്കരികപ്പെടാവുന്ന സംഗതിയല്ല. ആത്മധൈര്യത്തിന്‍റെ മറുതലം കണ്ടെത്തിയ ഒരാൾക്ക് മാത്രം സാധിക്കാവുന്ന വസ്‌തുത. ഇതിന് പുറമേ പണ ബലവും ഉണ്ടാവണം. ഒപ്പം മികച്ച ആരോഗ്യം.

മൗണ്ട് എവറസ്‌റ്റ് കീഴടക്കണമെങ്കിൽ മിനിമം 40 ലക്ഷം രൂപയുടെ ആവശ്യമുണ്ട്. അന്‍റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കീഴടക്കാൻ 55 ലക്ഷം രൂപയുടെ ആവശ്യമുണ്ട്. ഒരു സാധാരണക്കാരന് ഒരിക്കലും ഇത്രയും വലിയ തുക താങ്ങാവുന്ന സംഗതിയല്ല. എവറസ്‌റ്റ് ഒരു മലയാളി കീഴടക്കി എന്ന് കേട്ടാൽ പൊതുവേ നമ്മുടെ നാട്ടിൽ വലിയ പരിഗണനയൊന്നും ലഭിക്കാറില്ല. അതൊരു സായിപ്പ് ചെയ്യുകയാണെങ്കിൽ കയ്യടിക്കാൻ ആളെറും.

എന്നെ പോലെ ഒരാൾക്ക് എവറസ്‌റ്റ് സ്വപ്‌നം കാണുക സാധ്യമായിരുന്നില്ല. പ്രത്യേകിച്ച് പന്തളം പോലൊരു കുഗ്രാമത്തിൽ ജനിച്ച വ്യക്തി. ഞങ്ങളുടെ നാട്ടിൽ എവറസ്‌റ്റ് എന്ന് കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ഡൽഹിയിൽ ജോലിചെയ്യുന്ന സമയത്ത് തന്നെ 2022 ൽ ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വാർഷികത്തിൽ എവറസ്‌റ്റ് കീഴടക്കണമെന്ന് ഉദ്ദേശം ഉടലെടുത്തു. കൊടുമുടി കീഴടക്കി ഏറ്റവും വലിയ ദേശീയ പതാക ഉയർത്തണം എന്നുള്ളതായിരുന്നു ലക്ഷ്യം.

ഉത്തരകാശിയിൽ സ്ഥിതിചെയ്യുന്ന നെഹ്റു ഇൻസ്‌റ്റ്യൂട്ട് ഓഫ് മൗണ്ടനെയറിങ് എന്ന അക്കാദമിയിൽ പഠനം ആരംഭിക്കുന്നു. പഠനം ഒരിക്കലും നമ്മളെ ഒരു മികച്ച പർവതാരോഹകൻ ആക്കുകയില്ല. പർവതങ്ങൾ കയറാൻ പഠിപ്പിക്കുക എന്നുള്ളത് മാത്രമാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശശുദ്ധി. 8848 മീറ്റർ ഉയരമുള്ള എവറസ്‌റ്റ് കീഴടക്കുന്നതിന് മുമ്പ് 8000 മീറ്റർ എങ്കിലും ഉയരമുള്ള ഒരു പർവതം നമ്മൾ കയറിയിരിക്കണം. നമ്മുടെ കാര്യക്ഷമത തെളിയിക്കുന്നതിന് വേണ്ടിയുള്ള നിർബന്ധമായുള്ള പരിശീലനങ്ങളിൽ ഒന്നാണത്.

15 ലക്ഷം രൂപയോളം ആണ് അതിന് ചിലവ്. എവറസ്‌റ്റ് കയറുവാനുള്ള 40 ലക്ഷം സ്വരൂപിക്കാനായി കഴിഞ്ഞ മൂന്നു വർഷമായി ശ്രമിക്കുകയായിരുന്നു. പിന്നെയും ഒരു 15 ലക്ഷം സാധ്യമല്ലാത്ത കാര്യം. നമുക്കൊരു സ്‌പോൺസറെ കണ്ടുപിടിക്കുന്നതാണ് മലകയറുന്നതിനേക്കാൾ ഏറ്റവും വലിയ പ്രോസസ്. എവറസ്‌റ്റ് കയറാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ പാക്കേജ് ആണ് ഈ 40 ലക്ഷം രൂപ എന്ന് ഓർക്കണം.

കയ്യിലുള്ള സ്വർണ്ണം പണയപ്പെടുത്തി, ലോണെടുത്തു, സുഹൃത്തുക്കളുടെ സഹായം ഒടുവിൽ 40 ലക്ഷം രൂപ സ്വരൂപിച്ചു. ദൗത്യത്തിന് കേരള ലോട്ടറി വകുപ്പ് ₹1.5 ലക്ഷം രൂപയും. കേരള ടൂറിസം വകുപ്പ് 2 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തു. പക്ഷേ മല കയറി ദൗത്യം വിജയമാക്കി തിരിച്ചെത്തിയാൽ മാത്രമാകും ആ തുക ലഭിക്കുക. പിന്നെയും ഒരു 15 ലക്ഷം രൂപ സംഘടിപ്പിച്ച് 8000 മീറ്റർ ഉയരമുള്ള ഉള്ള ഒരു കൊടുമുടി കയറാൻ സാധ്യമായിരുന്നില്ല.

സാധ്യമായത് കിളിമഞ്ചാരോ കീഴടക്കി. ഇന്ത്യയിലെ 6000 മീറ്റർ ഉയരമുള്ള ഒന്ന് രണ്ട് കൊടുമുടികളും കയറി. 8000 മീറ്ററിന് മുകളിൽ എന്‍റെ ശരീരത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള കാര്യത്തിൽ പരീക്ഷണ കയറ്റം നടത്താത്തതിനാൽ അറിവില്ലായിരുന്നു. കൊടുമുടി കയറുന്നതിനേക്കാൾ ജീവിതത്തിൽ ഏറ്റവും റിസ്‌ക്കായി തോന്നിയ സംഗതിയായിരുന്നു അത്. ഒടുവിൽ എവറസ്‌റ്റ് കീഴടക്കാനുള്ള ഉദ്യമം ആരംഭിക്കുന്നു.

12 ദിവസം ട്രക്ക് ചെയ്‌താണ് ബേസ് ക്യാമ്പിൽ എത്തിച്ചേരുന്നത്. അവിടെനിന്ന് നേരിട്ട് എവറസ്‌റ്റ് കയറുകയല്ല രീതി. ആദ്യം തന്നെ 6100 മീറ്റർ ഉയരമുള്ള ലബുച്ച പർവ്വതം കീഴടക്കിയശേഷം തിരികെ എത്തണം. ശേഷം എവറസ്‌റ്റിന്‍റെ ക്യാമ്പ് 3 വരെ കയറി വീണ്ടും തിരികെ ബേസ് ക്യാമ്പിലേക്ക് തിരിച്ചെത്തണം. അതിനുശേഷം വെതർ വിൻഡോ ഓപ്പൺ ആകുന്ന ഒരു സമയമുണ്ട്. പൊതുവേ മെയ് മാസം രണ്ടാമത്തെ ആഴ്‌ചയാണ് വെതർ വിൻഡോ ഓപ്പൺ ആകുന്നത്. ഏകദേശം 60 ദിവസത്തോളം എടുക്കുന്ന പ്രോസസ് ആണിത്.

ഏറ്റവും പ്രധാന പ്രശ്‌നം ഈ ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ അസുഖങ്ങൾ വരാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ അന്തരീക്ഷ മർദ്ദത്തിൽ ഉയർന്ന തണുപ്പിൽ ബാധിക്കുന്ന നിരവധി അസുഖങ്ങൾ നമ്മെ കീഴ്‌പ്പെടുത്തും. ക്യാമ്പ് 2 ൽ വച്ചാണ് എനിക്ക് ഹൈ ആൾട്ടിട്യൂട് പൾമണറി ഡീമോ ബാധിക്കപ്പെടുന്നത്. ബേസിക്കലി ന്യൂമോണിയയാണ്. ശക്തമായി ചുമയ്ക്കുകയും രക്തം തുപ്പാൻ ആരംഭിക്കുകയും ചെയ്‌തു. എന്‍റെ ദൗത്യത്തിനു സഹായിക്കുന്ന കമ്പനി എന്നെ തിരികെ നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചു.

പക്ഷേ തിരിച്ചുപോകാൻ എനിക്കൊരിക്കലും സാധിക്കുമായിരുന്നില്ല. ഇത്രയധികം പണം ചിലവാക്കിയ ശേഷം ആരോടൊക്കെ മറുപടി പറയേണ്ടതായി വരും. എങ്കിലും ബേസ് ക്യാമ്പിന് തൊട്ടു താഴെയുള്ള നാം ച്ചെ ബസാർ എന്ന സ്ഥലത്തേക്ക് തിരിച്ചിറങ്ങി അസുഖം മാറുന്നതുവരെ അവിടെ കഴിച്ചുകൂട്ടി. രണ്ടാഴ്‌ചത്തെ റസ്‌റ്റിനുശേഷം തിരികെ ഞാൻ ക്യാമ്പ് ടൂവിലേക്ക് എത്തിച്ചേർന്നു. അപ്പോഴും എന്‍റെ അസുഖം പൂർണമായി ഭേദമായിട്ടില്ല. അസുഖം മാറാതെ മലകയറിയാൽ ചിലപ്പോൾ കയറി പോകാൻ സാധിച്ചേക്കും. പക്ഷേ തിരിച്ചിറങ്ങാൻ ആളുണ്ടാവില്ല.

ശ്വാസകോശത്തിന് ഓക്‌സിജൻ സ്വീകരിക്കാൻ ആകാതെ ചുരുങ്ങി പോകുന്ന അവസ്ഥ ഇത്തരം സാഹചര്യങ്ങളിൽ സ്വാഭാവികമാണ്. മരണമല്ലാതെ മറ്റൊരു മാർഗമില്ല. ജീവിതം പണയപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ഒടുവിൽ ദിവസങ്ങൾക്ക് അപ്പുറം ക്യാമ്പ് ഫോറിലേക്ക് ട്രക്ക് ചെയ്‌തെത്തുന്നു. 7800 മീറ്റർ ഉയരത്തിലാണ് ആണ് ക്യാമ്പ് ഫോർ സ്ഥിതിചെയ്യുന്നത്. ക്യാമ്പ് 3 പിന്നിടുന്നത് മുതൽ നമ്മൾ ഓക്‌സിജൻ സിലിണ്ടർ കൂടെ കരുതണം. 24 മണിക്കൂറും ഓക്‌സിജൻ സിലിണ്ടറിന്‍റെ ആവശ്യകതയുണ്ട്.

ക്യാമ്പ് ഫോറിൽ നിന്നും രാത്രി ഒരു ഏഴുമണിക്ക് ട്രക്ക് ചെയ്‌തു തുടങ്ങി രാവിലെ 11 ന് എവറസ്‌റ്റിന് മുകളിൽ എത്താനാണ് പദ്ധതി. യാത്ര തുടങ്ങി മണിക്കൂറുകൾക്കകം എന്‍റെ ഓക്‌സിജൻ സിലിണ്ടർ പ്രവർത്തനരഹിതമായി. -30 ഡിഗ്രി തണുപ്പിൽ 15 മിനിറ്റോളം ഞാൻ മരണത്തെ മുന്നിൽ കണ്ടു. എന്‍റെ കാലുകളും ഇടതുകൈയ്യും മരവിച്ചു പോയി. ഫോട്ടോഗ്രാഫി ജീവിതത്തിൽ പാഷൻ ആണ്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും നിശ്ചല ചിത്രങ്ങളായും വീഡിയോയും പകർത്താൻ ശ്രമിക്കും.

എവറസ്‌റ്റ് കീഴടക്കുന്ന പ്രവർത്തിയും ക്യാമറയിൽ ഒപ്പുന്നുണ്ട്. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ എനിക്ക് ക്യാമറയിലേക്ക് പകർത്തുവാൻ സാധിച്ചില്ല. എന്നെ കടന്നു പോകുന്നവർക്കും സമീപത്തുള്ളവർക്കും സാഹചര്യത്തിൽ കാണാൻ സാധിക്കില്ല എന്നുള്ളതാണ് പരമാർത്ഥം. വെളിച്ചക്കുറവ് തന്നെ പ്രധാന കാരണം. എന്നോടൊപ്പമുള്ളവർ മലകയറി പോയിക്കഴിഞ്ഞു. പ്രതീക്ഷയുടെ അവസാന കണവും നശിച്ചു.

70 ഡിഗ്രി ചരിവാണ് മലയ്ക്ക്. പക്ഷേ ഒരു ദൈവദൂതനെ പോലെ മലകയറാൻ സഞ്ചാരികളെ സഹായിക്കുന്ന ഷേർപ്പകളിൽ ഒരാൾ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന് എന്‍റെ രക്ഷകനായി. അയാൾ ഒരു ഓക്‌സിജൻ സിലിണ്ടർ എനിക്ക് തന്നു. പക്ഷേ അത് ഉപകാരപ്പെട്ടില്ല. ഒടുവിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ഷേർപ്പാ അയാൾ ഉപയോഗിച്ചിരുന്ന ഓക്‌സിജൻ സിലിണ്ടർ എനിക്ക് നൽകി. ഷേർപ്പകൾക്ക് ഓക്‌സിജൻ സിലിണ്ടർ അല്ലാതെ അവിടെയൊക്കെ ജീവിക്കാനാകും. അവർ ആ നാട്ടുകാരാണ്.

ജനിച്ച കാലം മുതൽ മലകയറുന്നുണ്ട്. മെയ് 15 2022 പുലർച്ചെ മൂന്ന് 15 ന് ആയിരുന്നു ഈ പറഞ്ഞ സംഭവം. 8700 മീറ്റർ പിന്നിടുന്നു. അവിടെയാണ് ഹിലരിയസ് സ്‌റ്റെപ്. മലകയറുന്നവർ ശവശരീരങ്ങളെ കാണാറുണ്ടെന്ന് പറയുന്നത് ഇവിടെയാണ്. സ്വപ്‌നങ്ങളുമായി മലകയറി വന്നവർ മരണത്തിന് കീഴടങ്ങി ഈ പ്രദേശങ്ങളിൽ കുടിയിരിക്കുന്നു എന്ന് വേണം പറയാൻ.
ഞാൻ അവിടെ ആദ്യമായി ഈ ദൗത്യത്തിന്‍റെ ഇടയിൽ ഒരു ശവശരീരം കാണുന്നു.

മുകളിലേക്ക് പോകുന്നതിനും വശങ്ങളിലേക്ക് പോകുന്നതിനും രണ്ട് കയറുകളാണ് സഹായത്തിനുള്ളത്. വലതുവശത്തെ കയറിൽ തന്നെ പിടിച്ചു മുകളിലേക്ക് കയറണം. പക്ഷേ ഞാൻ പിടിച്ചത് ഇടത്തെ കയറിലായിപോയി. നേരെ ചെന്നെത്തിയത് ശവകൂമ്പാരങ്ങൾക്ക് നടുവിൽ. അവിടെവച്ച് കാല് തെറ്റ് വീഴുകയും ഷൂസിനടിയിൽ മഞ്ഞിൽ പിടിച്ചു കയറാൻ സഹായിക്കുന്ന ക്രാമ്പ് ബോൺ എന്ന മുള്ളുകൾ പോലെയുള്ള വസ്‌തു ഒടിഞ്ഞു പോവുകയും ചെയ്‌തു.

ഘർഷണം ഉണ്ടാക്കുന്ന ഇത്തരം വസ്‌തു ഷൂസിൽ നിന്ന് ഒടിഞ്ഞുപോയാൽ പിന്നെ മഞ്ഞിൽ ചവിട്ടുമ്പോൾ എണ്ണയിൽ ചവിട്ടിയ പ്രതീതിയാണ്. ഭാഗ്യത്തിന് ഒരു കാലിലെ ഷൂസ് മാത്രമാണ് കേടായത്. പിന്നെ മലകയറിയത് ഒറ്റക്കാലിൽ ആണെന്ന് പറയാം. അങ്ങനെ ഒരു മലയാളി എവറസ്‌റ്റ് കീഴടക്കുന്നു. മലമുകളിലേക്ക് എത്തുമ്പോൾ ഞാൻ നിരവധി തവണ ചോര ഛർദ്ദിച്ചു. മലമുകളിൽ മികച്ച കാലാവസ്ഥ ആയിരുന്നു. ഇന്ത്യൻ പതാക അവിടെ പറത്താം എന്നുള്ള മോഹം വ്യാമോഹമായി. അത്രയും വലിയ പതാക അവിടെ ഉയർത്താനുള്ള സ്ഥലം ഇല്ലായിരുന്നു.

15 മിനിറ്റോളം സമയം ചെലവഴിച്ചശേഷം തിരിച്ചിറങ്ങുന്നു. മലകയറുന്നതിനേക്കാൾ അപകടമാണ് തിരിച്ചിറങ്ങുന്നത്. തിരിച്ചിറങ്ങുമ്പോഴാണ് പല മരണങ്ങളും സംഭവിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി വളരെ മോശമാണ്. എനിക്കറിയാം ഞാൻ മരിച്ചു പോകുമെന്ന്. എന്‍റെ ഇതേ സാഹചര്യത്തിലുള്ള സുഹൃത്തായ ജപ്പാൻ സ്വദേശി കഴിഞ്ഞദിവസം മരിച്ചു. എന്‍റെയും സ്ഥിതി മറിച്ചല്ല. വരുന്നതു വരട്ടെ മുന്നോട്ട് തന്നെ. തിരികെ ആദ്യം എത്തുന്നത് ക്യാമ്പ് ഫോറിലാണ്. അവിടെ രാത്രി ഉറങ്ങാൻ പാടില്ല.

ഉറക്കത്തിൽ ഓക്‌സിജൻ സിലിണ്ടറിന് എന്തെങ്കിലും സംഭവിച്ചു പോയാൽ മരണം സുനിശ്ചിതം. ഡെത്ത് സോൺ എന്നാണ് ആ മേഖലയെ അറിയപ്പെടുന്നത്. എന്നോടൊപ്പം ആദ്യ അവസാനം മലകയറാൻ ഉണ്ടായിരുന്ന ഒരു അമേരിക്കക്കാരൻ എന്നെക്കാൾ മോശം ആരോഗ്യസ്ഥിതി നേരിടുന്നു. മരണത്തെ ഞാനും മുന്നിൽ കാണുകയാണ്. എങ്കിലും അയാൾക്കുവേണ്ടി ക്യാമ്പ് ഫോറിൽ ഉറങ്ങാതെ കാവൽ ഇരുന്നത് മറക്കാനാകില്ല. പിറ്റേന്ന് പുലരുമ്പോൾ ഒന്നും സംഭവിച്ചില്ല. തിരികെ ബേസ് ക്യാമ്പിൽ എത്തിച്ചേർന്നു. സ്വപ്‌നസാക്ഷാത്കാരം.

ALSO READ: 'എവറസ്‌റ്റ് കൊടുമുടി' മനുഷ്യന് മുന്നില്‍ കീഴടങ്ങിയിട്ട് 71 വര്‍ഷം; 'മൗണ്ട് എവറസ്‌റ്റ്' ദിനത്തില്‍ അറിയാം ആ പര്‍വതാരോഹണത്തിന്‍റെ കഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.