ETV Bharat / state

മലപ്പുറം എസ്‌പി ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി; നാഗരാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ - SP Sasidharan transferred - SP SASIDHARAN TRANSFERRED

പൊലീസ് തലപ്പത്ത് അഴിച്ചുപണി. മലപ്പുറം എസ്‌പി എസ്‌ ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി. ആര്‍ വിശ്വനാഥാണ് പുതിയ മലപ്പുറം എസ്‌പി. നാഗരാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.

Malappuram SP transferred  Malappuram SP Sasidharan Transfer  എസ്‌പി ശശിധരന്‍ വിജിലന്‍സിലേക്ക്  മലപ്പുറം എസ്‌പി സ്ഥലം മാറ്റം
SP Sasidharan And CH Nagaraju (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 12:54 PM IST

തിരുവനന്തപുരം: പിവി അന്‍വര്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തിയ മലപ്പുറം എസ്‌പി എസ്.ശശിധരന് സ്ഥാന ചലനം. വിജിലന്‍സ് എറണാകുളം റേഞ്ച് എസ്‌പിയായാണ് സ്ഥലം മാറ്റം. ആര്‍ വിശ്വനാഥാണ് പുതിയ മലപ്പുറം എസ്‌പി.

ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാറുമായുള്ള ശീതസമരത്തെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ എഡിജിപി ശ്രീജിത്തിന് പകരം നിയമിച്ച ഐജി അക്ബര്‍ ഒരു മാസമായിട്ടും ചുമതലയേല്‍ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെയും നിയമിച്ചു. തിരുവനന്തപുരം, കൊച്ചി മുന്‍ കമ്മിഷണറായിരുന്ന സിഎച്ച് നാഗരാജുവാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മിഷണര്‍.

MALAPPURAM SP TRANSFERRED  MALAPPURAM SP SASIDHARAN TRANSFER  എസ്‌പി ശശിധരന്‍ വിജിലന്‍സിലേക്ക്  മലപ്പുറം എസ്‌പി സ്ഥലം മാറ്റം
S. Syamsundar IPS (ETV Bharat)

Thomas Jose IPS (ETV Bharat)

മറ്റ് സ്ഥാന ചലനങ്ങള്‍: ശ്യാം സുന്ദര്‍-ദക്ഷിണ മേഖല ഐജി, എ അക്ബര്‍-ക്രൈം ബ്രാഞ്ച് എറണാകുളം 2 റേഞ്ച് ഐജി, ജെ ജയന്ത്-പ്രെട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്‌ ഡിഐജി, തോംസണ്‍ ജോസ്-തൃശൂര്‍ റേഞ്ച് ഡിഐജി, എറണാകുളം റേഞ്ച് ഡിഐജിയുടെ അധിക ചുമതല, ജെ ഹിമേന്ദ്രനാഥ്-ക്രൈം ബ്രാഞ്ച് കോട്ടയം എസ്‌പി, കെവി സന്തോഷ്-മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‌പി, കോണ്‍കുട്ടി-തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് 1 എസ്‌പി.

Viswanath R IPS (ETV Bharat)

Also Read: പി വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദം; പത്തനംതിട്ട എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.