ETV Bharat / state

മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കത്തില്‍ വന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി - Route map of Nipah patient

മലപ്പുറത്ത് നിപ ബാധിച്ച പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

MALAPPURAM NIPAH  NIPAH PATIENT ROUTE MAP  മലപ്പുറത്തെ നിപ രോഗി  നിപ രോഗിയുടെ റൂട്ട് മാപ്പ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 7:47 AM IST

Updated : Jul 21, 2024, 10:55 AM IST

മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു (ETV Bharat)

കോഴിക്കോട്: മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരൻ ജൂലൈ 11 മുതൽ 15 വരെയുളള തിയ്യതികളിൽ ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക്, പികെഎം ഹോസ്‌പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്‌പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ഥിച്ചു.

വിശദമായ റൂട്ട് മാപ്പ് ഇങ്ങനെ :

  • 11-07-24-ന് രാവിലെ 7.18 ഓടെ ചെമ്പ്രശ്ശേരിയിലെ വീട്ടില്‍ നിന്നും സിപിബി ബസ്സില്‍ ബ്രൈറ്റ് ട്യൂഷൻ സെന്‍ററിലേക്ക്.
  • 12-07-2024-ന് രാവിലെ 8 മണി മുതല്‍ 8.30 വരെ ഡോക്‌ടര്‍ വിജയന്സ് ക്ലിനികില്‍.
  • 13-07-2024-ന് രാവിലെ 7മണി മുതല്‍ 7.30 വരെ പികെഎം ഹോസ്പിറ്റൽ പീഡിയാട്രിക് ഒപിയില്‍
  • 15-07-2024 രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ പികെഎം ഹോസ്‌പിറ്റൽ എമർജൻസിയിലും ഒപിയിലും
  • 8.30 മുതല്‍ മൗലാന ആശുപത്രി മലപ്പുറം എമർജൻസിയിലും ഐസിയുവിലും.
    MALAPPURAM NIPAH  NIPAH PATIENT ROUTE MAP  മലപ്പുറത്തെ നിപ രോഗി  നിപ രോഗിയുടെ റൂട്ട് മാപ്പ്
    മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് (ETV Bharat)

അതിനിടെ നിപ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് (21-07-2024) മരുന്ന് എത്തും. മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. രോഗം സ്ഥീരികരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക്കിലുള്ളവരുടെ എണ്ണത്തിന് അനുസരിച്ച് മരുന്ന് എത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ 60 ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ചു.

അതേസമയം നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ് കുട്ടി. മന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് ക്യാംപ് ചെയ്‌താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുളള 214 പേരുടെ പട്ടിക തയാറാക്കി. 14-കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന, പനി ബാധിച്ച മറ്റൊരു കുട്ടിയുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും ഐസലേഷന്‍ വാര്‍ഡിലാണുളളത്.

Also Read : കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അഞ്ചാം തവണ; ജാഗ്രത പുലര്‍ത്താം, മുന്‍കരുതലുകള്‍ അറിയാം...

Last Updated : Jul 21, 2024, 10:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.