ETV Bharat / state

ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ വിമുഖത കാട്ടി മാഹിക്കാര്‍ - French Parliament Election and Mahe - FRENCH PARLIAMENT ELECTION AND MAHE

1954 ല്‍ ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുമ്പോള്‍ നടപ്പാക്കിയ ഉടമ്പടി പ്രകാരം 120 മയ്യഴിക്കാര്‍ക്ക് ഫ്രഞ്ച് പൗരത്വം നല്‍കപ്പെട്ടിരുന്നു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പുതിയ തലമുറ കാര്യമായി പങ്കെടുത്തില്ലെന്നാണ് സൂചന.

FRENCH PARLIAMENT ELECTION  MAHE VOTERS  ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്  മാഹി ഫ്രഞ്ച് ബന്ധം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 10:10 PM IST

കണ്ണൂര്‍: ഫ്രഞ്ച് പാര്‍ലമെന്‍റിന്‍റെ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാഹിക്കാര്‍ക്ക് താത്പര്യം കുറഞ്ഞു വരികയാണോ? ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 70 ഓളം പേര്‍ക്കാണ് മാഹിയില്‍ വോട്ടവകാശം ഉളളത്. എന്നാല്‍ പുതിയ തലമുറ വോട്ടിങ്ങില്‍ കാര്യമായി പങ്കെടുത്തില്ലെന്നാണ് സൂചന.

വോട്ട് ചെയ്യാന്‍ പോണ്ടിച്ചേരിയില്‍ പോകണം എന്നതിനാലാണ് വോട്ട് ചെയ്യാതിരുന്നതെന്ന് ഇവിടുത്തെ വോട്ടറായ വൈശാഖ് ഇടിവി ഭാരതിനോട് പറഞ്ഞു. ജോലി സംബന്ധമായ തിരക്കുള്ളതിനാലാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് സരോഷ് എന്ന വോട്ടര്‍ പ്രതികരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് വോട്ടറായ കനകനും പ്രതികരിച്ചു. ഇവരടക്കം ഒട്ടേറെ പേർ വോട്ടെടുപ്പിൽ പങ്കെടുത്തിട്ടില്ല.

ഈ മാസം 9-ന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മരിന്‍ലെ പെന്നിന്‍റെ തീവ്ര വലത് കക്ഷിയായ നാഷണല്‍ റാലി വന്‍ വിജയം നേടിയതോടെയാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ലമെന്‍റ് പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1954 ല്‍ മാഹിയുടെ മോചനം നടന്ന് ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുമ്പോള്‍ നടപ്പാക്കിയ ഉടമ്പടി പ്രകാരം 120 മയ്യഴിക്കാര്‍ക്ക് ഫ്രഞ്ച് പൗരത്വം നല്‍കപ്പെട്ടിരുന്നു.

ഇവരെല്ലാം അക്കാലത്ത് ഫ്രഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ട്. മാഹിയിലെ ഫ്രഞ്ച് പൗരന്‍മാരില്‍ ഏറ്റവും പ്രായം ചെന്നത് പനക്കാടന്‍ ബാലനാണ്. ഫ്രാന്‍സിനുവേണ്ടി യുദ്ധത്തിനണിനിരന്ന കരസേനയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും മരുമക്കളുമൊക്കെ ഫ്രഞ്ച് പൗരന്‍മാരാണ്. മാഹിയിലെ വോട്ടര്‍മാരിലേറേയും മാക്രോണെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇക്കാര്യം ആരും തുറന്ന് പറയാറില്ല. മുതിര്‍ന്ന പൗരന്‍മാര്‍ വോട്ടെടുപ്പില്‍ ആവേശം കാണിക്കുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പലരും വോട്ടവകാശം വിനിയോഗിക്കുന്നില്ല.

മാഹിയിലെ ഫ്രഞ്ച് പൗരന്‍മാര്‍ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭൂരിഭാഗം പേരും പ്രോക്‌സി വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്. അഭിപ്രായ സര്‍വ്വേയില്‍ 36% വോട്ടിന്‍റെ പിന്തുണ നാഷണല്‍ റാലി നേടുമെന്ന് പ്രവചിച്ചിരുന്നു.

ഇടതുപക്ഷ സഖ്യം 28.5 ശതമാനവും ഭരണകക്ഷിയായ മാക്രോണിന്‍റെ സഖ്യം 21% കൊണ്ട് തൃപ്‌തരാകേണ്ടി വരുമെന്നുമാണ് സൂചന. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നാഷണല്‍ റാലിയുടെ പ്രസിഡണ്ട് ജോര്‍ദാന്‍ ബര്‍ദലെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തെത്തും. എതിരാളികളുമായി ഭരണം പങ്കുവെക്കുന്ന മക്രോണത് ബുദ്ധിമുട്ടാകും.

കേവലഭൂരിപക്ഷം നേടാന്‍ 289 സീറ്റെങ്കിലും വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരിക്കേണ്ടി വന്നു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് 50% വോട്ടുകള്‍ നേടേണ്ടതുണ്ട്. ഇത് ലഭിക്കാതിരിക്കുകയോ ആകെ പോളിങ് 25 ശതമാനത്തില്‍ താഴെ ആവുകയോ ചെയ്‌താല്‍ ജൂലായ് 7 ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തേണ്ടി വരും.

പതിവനുസരിച്ച് ഫ്രാന്‍സില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. ഈ തെരഞ്ഞെടുപ്പില്‍ പെന്നിന്‍റെ കക്ഷിയായ നാഷണല്‍ റാലി പാര്‍ലമെന്‍റില്‍ ജയിച്ചാലും മക്രോണിന് പ്രസിഡണ്ടായി തുടരാം. എന്നാല്‍ പരാജയം ഏല്‍ക്കേണ്ടി വന്നാല്‍ അദ്ദേഹം അധികാരത്തില്‍ തുടരുമോ എന്ന കാര്യം നിശ്ചയമല്ല.

Also Read : മാഹി പള്ളിയിലെ പാരീഷ് പാസ്‌റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭിന്നത; ബഹിഷ്‌കരിച്ച് ഒരു വിഭാഗം - St Teresas Shrine Basilica Mahe

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.