എറണാകുളം: മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വി.എസ്.ജോയിയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീ നീലകണ്‌ഠ സംസ്‌കൃത കോളജിലേക്കാണ് മാറ്റം(Ernakulam maharajas).
കോളജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്(Principal transfer).
കോളജിലെ സംഘർഷത്തിൽ വിദ്യാർഥിക്ക് വെട്ടേറ്റിരുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കോളജും കോളജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. അക്രമത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ഭാവിയിൽ കോളജിൽ ഇത്തരം സംഘർഷ സാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളജ് അധികൃതർക്കു മന്ത്രി നിർദേശം നൽകി(college closed due to internal violence).
തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർഥി സർവകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.