എറണാകുളം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരിയാണ് (21) മരിച്ചത്. ഒരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്.
കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരിക്കേറ്റ ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Also Read: 'പടയപ്പ'യ്ക്ക് മുമ്പിൽപ്പെട്ട് സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്