മലപ്പുറം: കൂട്ടിലങ്ങാടി പാറടി റോഡിൽ നിന്ന് കഴിഞ്ഞ മാസം 20 നു ടിപ്പർ ലോറി മോഷണം പോയ സംഭവത്തിന് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്‌തു(Lorry theft ). മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിൽ മലപ്പുറം പൊലീസും മലപ്പുറം DANSAF ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ഇതോടെ ഈ കേസിൽ നാല് പേർ പിടിയിലായി(two more arrested).
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊളത്തൂർ കുറുവമ്പലത്ത് വാടകക്ക് താമസിച്ച് വരുന്ന തിരുവനന്തപുരം കൊടുങ്ങാനൂർ സ്വദേശി സജീർ ഭവൻ വീട്ടിൽ സജീർ (39) കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി തൊടുമണ്ണിൽ കിഴക്കേതിൽ മുർഷിദ് (29) എന്നിവരാണ് അറസ്റ്റിലായത്.
നേരെത്തെ കൊളത്തൂർ മുണ്ടുമ്മൽ വീട്ടിൽ സക്കീർ ഹുസൈൻ (40)ചട്ടിപ്പറമ്പ് ചെറുപുര വീട്ടിൽ മുഹമ്മദ് ഫൈസൽ (34)എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ ഐപിഎസിന്‍റെ മേൽനോട്ടത്തിൽ മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് സബ് ഇൻസ്പെക്‌ടർമാരായ അനൂപ്,റഹിമാൻ PA CPO വിപിൻ. DANSAF ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടൻ, സലീം പൂവത്തി ഷഹേഷ്, ജസീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
Also Read:ഇടുങ്ങിയ പാലത്തിലൂടെ ശരവേഗത്തില്‍ ; നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു, 4 പേര്‍ക്ക് പരിക്ക്