ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് - WEBCASTING OF ELECTION

എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

WEBCASTING FROM EIGHT DISTRICTS  SANJAY KAUL  CHIEF ELECTORAL OFFICER  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Lok Sabha Election 2024: Webcasting from All booths in 8 Districts of Kerala, Sanjay Kaul
author img

By ETV Bharat Kerala Team

Published : Apr 16, 2024, 10:15 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് നടത്തും.

ബാക്കിയുള്ള ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സൗകര്യം ഒരുക്കും. മറ്റ് ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്‌ടറേറ്റുകളിലുമാണ് തത്സമയ നിരീക്ഷണത്തിന് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക. കള്ളവോട്ട്, പണവിതരണം, ബൂത്ത് പിടുത്തം എന്നിവ നിയന്ത്രിക്കാനാണ് വെബ് കാസ്‌റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Also Read: സ്ഥാനാർഥിയുടെ പിന്നാലെ തോന്നുംപോലെ വാഹന റാലി പറ്റില്ല; പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.