ETV Bharat / state

'പിണറായി കമ്മ്യൂണിസത്തിന്‍റെ അടിവേര് അറുക്കുന്നു; ഉത്തമരായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വോട്ടുകൾ കോൺഗ്രസിന്': വിഡി സതീശന്‍ - VD SATHEESHAN AGAINST PINARAYI - VD SATHEESHAN AGAINST PINARAYI

കമ്മ്യൂണിസത്തിന്‍റെ അടിവേര് അറുക്കുകയാണ് പിണറായി വിജയന്‍ എന്ന ബോധ്യം നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടെന്ന് വിഡി സതീശന്‍.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  ലോക്‌സഭാ തെരഞ്ഞെടുപ്പ്  VD SATHEESAN  CONGRESS
Congress will get the votes of the best communist party members in the LokSabha elections; VD satheeshan
author img

By ETV Bharat Kerala Team

Published : Apr 10, 2024, 5:13 PM IST

'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തമരായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വോട്ടുകൾ കോൺഗ്രസിനു കിട്ടും'; വിഡി സതീശന്‍

കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തമരായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വോട്ടുകൾ കോൺഗ്രസിനു കിട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവിധ രാഷ്‌ട്രീയ പാർട്ടികളിലുള്ള മതേതര മനോഭാവം ഉള്ളവരെല്ലാം കോൺഗ്രസിന് ഒപ്പമാകും. കേരളത്തില്‍ കമ്മ്യൂണിസത്തെ തകര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസത്തിന്‍റെ അടിവേര് അറുക്കുകയാണ് പിണറായി വിജയന്‍ എന്ന ബോധ്യം നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മതേതര കേരളം സടകുടഞ്ഞെണീറ്റ് കോണ്‍ഗ്രസിന് വോട്ടുചെയ്യും. വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ കോൺഗ്രസ് അല്ലാതെ വേറൊരു പാർട്ടിയുമില്ല എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്‍റണിയുടെ പേര് പറഞ്ഞു മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയെ ദ്രോഹിക്കാൻ ശ്രമിക്കുന്നത് ഒരു കോൺഗ്രസുകാരനും അനുവദിച്ചു തരില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കോട്ടയം പ്രസ് ക്ലബ് ഒരുക്കിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകവെയാണ് വിഡി സതീശന്‍റെ വാക്കുകള്‍. അനിൽ ആന്‍റണിക്കെതിരായ എകെ ആന്‍റണിയുടെ പ്രസ്‌താവനയോടും വിഡി സതീശൻ പ്രതികരിച്ചു. എക. ആന്‍റണി സ്വീകരിച്ചത് മഹിതമായ നിലപാടാണ്. അദ്ദേഹത്തെ ചെളിവാരി അറിയാൻ ആരും നോക്കേണ്ട. മത-ഭാഷ ന്യൂനപക്ഷങ്ങളോടുള്ള നിലപാട് പ്രകടന പത്രികയിൽ കോൺഗ്രസ് കൃത്യമായി പറയുന്നുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ALSO READ : 'മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയം; കാപട്യമാണ് ഈ സർക്കാരിന്‍റെ മുഖമുദ്ര': വിഡി സതീശൻ - VD SATHEESAN AGAINST PINARAYI

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.