ആലപ്പുഴ : മാവേലിക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് ജയം. തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎ അരുണ്‍ കുമാര്‍ മുന്നേറിയെങ്കിലും കൊടിക്കുന്നില്‍ ശക്തമായി തന്നെ തിരിച്ചുവന്നു. 9501 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കൊടിക്കുന്നില്‍ സുരേഷ് വിജയം സ്വന്തമാക്കിയത്.
362,209 വോട്ടുകളാണ് കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചത്. സി എ അരുണ്‍കുമാറിന് 352708 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയ്ക്ക് 140830 വോട്ടുകള്‍ കിട്ടി. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന് വരുന്ന മണ്ഡലമാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം.
2008ലെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ അടൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ഇല്ലാതാകുകയും മാവേലിക്കര എന്ന പുതിയ മണ്ഡലം രൂപീകൃതമാകുകയുമായിരുന്നു. ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം, നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നാലാംവട്ടം വിജയം തേടിയാണ് യുഡിഎഫിന്‍റെ കൊടിക്കുന്നില്‍ സുരേഷ് ഇക്കുറി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
തികച്ചും പുതുമുഖമായ യുവ നേതാവ് സി എ അരുണ്‍കുമാറാണ് മണ്ഡലത്തില്‍ കൊടിക്കുന്നിലിനെ നേരിടാന്‍ ഇറങ്ങിയിട്ടുള്ളത്. കൃഷി മന്ത്രി പി പ്രസാദിന്‍റെ പഴ്‌സണല്‍ സ്‌റ്റാഫംഗവും എഐവൈഎഫ് നേതാവുമാണ് അരുണ്‍കുമാര്‍. കലാകാരന്‍ ബൈജു കലാശാലയാണ് എന്‍ഡിഎയ്ക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. കടുത്ത ത്രികോണപ്പോരിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്.
കൊടിക്കുന്നില്‍ മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്‌തു എന്ന ചോദ്യവുമായാണ് ഇടതുമുന്നണി ഇവിടെ പ്രചാരണം നടത്തിയത്. കൊടിക്കുന്നിലിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്‌ണുതയുള്ള വലിയൊരു വിഭാഗം വോട്ടര്‍മാര്‍ മണ്ഡലത്തില്‍ ഉണ്ടെന്നത് ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചെറുപ്പവും ജനകീയതയും വോട്ടായി മാറുമെന്ന കണക്കുകൂട്ടലും മുന്നണി നടത്തുന്നു. എന്‍ഡിഎ യാതൊരു പ്രതീക്ഷയും പുലര്‍ത്താത്ത മണ്ഡലമാണിതെന്ന പ്രത്യേകതയുമുണ്ട്.
ഇക്കുറി 65.95ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. 2019ലും കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. അന്ന് 74.11 ശതമാനമായിരുന്നു പോളിങ്ങ്.