ETV Bharat / state

കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്ത്; പത്തനംതിട്ടയിലെ തോൽവി അപ്രതീക്ഷിതം: തോമസ് ഐസക് - Thomas Isaac about election result - THOMAS ISAAC ABOUT ELECTION RESULT

ജനവിധിക്ക് ശേഷം ടി എം തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിക്കവെ ബിജെപിയുടെ വിജയം കേരളത്തിന് ദോഷകരമാണെന്നും തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല എന്നും പറഞ്ഞു.

LOK SABHA ELECTION 2024  തെരഞ്ഞെടുപ്പ് 2024  തോമസ് ഐസക്  എല്‍ഡിഎഫ് ബിജെപി
തോമസ് ഐസക് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 7:33 AM IST

തോമസ് ഐസക് മാധ്യമങ്ങളോട് (ETV Bharat)

പത്തനംതിട്ട : കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്താണെന്നും പത്തനംതിട്ടയിലെ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ഏതൊക്കെ മേഖലയിലാണ് വോട്ടു ചോര്‍ന്നുതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അതു വിശദമായി പരിശോധിച്ച് കാരണങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ച വോട്ടിൽ ഗണ്യമായ കുറവുണ്ടായി. എഴുപതിനായിരം എൺപതിനായിരം വോട്ടിൽ ഭൂരിഭാഗവും യുഡിഎഫിലേക്ക് പോയി കുറച്ച് വോട്ട് ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ഇന്ത്യ മുന്നണിയായി യുഡിഎഫിനെയാണ് കേരളത്തില്‍ നിന്നും വിജയിപ്പിച്ചത്. എന്താണ് കേരളത്തിലെ സാഹചര്യം എന്ന് വിശദമായി പരിശോധിക്കണം. രാജ്യം ഭരിക്കാൻ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോയെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സുരേഷ് ഗോപിക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വീകരണം; ബിജെപി യോഗത്തിനായി നാളെ ഡൽഹിക്ക് -

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.