കോഴിക്കോട്: തെരഞ്ഞെടുപ്പ് ആരംഭിച്ച് ആറ് മണിക്കൂര്‍ താണ്ടുമ്പോള്‍ പോളിങ് ബൂത്തുകളില്‍ സുഖമമായ രീതിയിലാണ് തെരഞ്ഞെടുപ്പ്. വോട്ടിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിനോട് സഹകരിക്കുന്നതിനാല്‍ തന്നെ സുതാര്യമായ തരത്തില്‍ കോഴിക്കോട് മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കുകയാണ്. തെരക്കനുഭവപ്പെടുന്നുണ്ടെങ്കിലും ഇതിന് അനുസരിച്ചുള്ള സജീകരണങ്ങള്‍ ഒരുക്കിയത് വോട്ടര്‍മാര്‍ക്ക് ആശ്വാസകരമാണ്.
ഏറ്റവും കൂടുതല്‍ വോട്ടിങ് തടസപ്പെട്ടതായി പറയുന്ന കോഴിക്കോട് മണ്ഡലത്തില്‍ പ്രശ്‌ന പരിഹാരാര്‍ത്ഥം പോളിങ് സമയം നീട്ടി നല്‍കണമെന്ന ആവശ്യമുയരുന്നുണ്ട്. നല്ലൊരു നാളെയ്‌ക്കായി ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ടര്‍മാരെല്ലാരും തന്നെ നിയമങ്ങള്‍ പാലിച്ചാണ് വോട്ടിങ് രേഖപ്പെടുത്തുന്നതും.
വോട്ടെടുപ്പ് സുരക്ഷിതവും സുതാര്യവുമാക്കുന്നതിന് ശക്തമായ സുരക്ഷയാണ് പോളിങ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്. കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറ വഴി തത്സമയം നിരീക്ഷിക്കും.
ALSO READ: 'ജാവദേക്കർ ചായ കുടിക്കാന്‍ പോകാന്‍ ഇപിയുടെ വീട് ചായക്കടയല്ല': തുറന്നടിച്ച് കെ സുധാകരന്‍