ETV Bharat / state

വോട്ടിങ് മെഷീൻ പണിമുടക്കി: കുന്ദമംഗലത്ത് വോട്ടിങ് തടസപ്പെട്ടു; കാത്തിരുന്ന് വലഞ്ഞ് വോട്ടർമാർ - Voting delayed in Kunnamangalam - VOTING DELAYED IN KUNNAMANGALAM

വോട്ടിങ് മെഷീൻ തകരാറിലായതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും ബീപ്പ് ശബ്‌ദം വരുന്നതിലെ കാലതാമസവുമാണ് വോട്ടിങ് വൈകിപ്പിച്ചത്. പല പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്.

KUNNAMANGALAM ASSEMBLY CONSTITUENCY  VOTING MACHINE PROBLEM  LOK SABHA ELECTION 2024  വോട്ടിങ് മെഷീൻ തകരാറിലായി
Voting Machine Malfunctions: Voting Delayed In Kunnamangalam Assembly Constituency
author img

By ETV Bharat Kerala Team

Published : Apr 26, 2024, 9:06 PM IST

കുന്ദമംഗലം നിയോജകമണ്ഡലത്തിൽ വോട്ടിങ് തടസപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ കുന്ദമംഗലം നിയോജകമണ്ഡലത്തിൽ വോട്ടിങ് സമയം പൂർത്തിയായി ഏറെ സമയത്തിന് ശേഷവും നിരവധി പേരാണ് വോട്ട് ചെയ്യാൻ കാത്തിരിക്കുന്നത്. കുന്ദമംഗലം മണ്ഡലത്തിൽ മാത്രം വിവിധ പഞ്ചായത്തുകളിലായി 32 ഓളം ബൂത്തുകളിലാണ് ഇപ്പോഴും വോട്ട് ചെയ്യാൻ നൂറിലധികം പേർ വീതം കാത്തിരിക്കുന്നത്. ഇതിൽ മാവൂർ കുന്ദമംഗലം ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ ഒളവണ്ണ തുടങ്ങിയ പഞ്ചായത്തുകളിൽ ആറുമണിക്ക് ശേഷവും വലിയ തിരക്കാണ് ഉണ്ടായത്.

എല്ലായിടത്തും വോട്ടിങ് മെഷീൻ പലതവണ തകരാർ സംഭവിച്ചതാണ് വോട്ടിങ് ഇത്രയും നേരം വൈകാൻ കാരണം. ആറുമണിക്ക് ശേഷം കാത്തിരിക്കുന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെഷീനിൽ വോട്ട് ചെയ്‌ത ശേഷമുള്ള ബീപ്പ് ശബ്‌ദം വരുന്നതിലെ കാലതാമസവും വോട്ടിങ് വൈകിപ്പിച്ചു.

രാത്രിയിലും നിരവധി പേർ വോട്ട് ചെയ്യാൻ വരിനിന്നതോടെ ചില സ്ഥലങ്ങളിൽ നാട്ടുകാർ ഇരിപ്പിടങ്ങൾ താൽക്കാലികമായി എത്തിച്ചു നൽകി. കൂടാതെ വിശ്വാസികൾക്ക് നിസ്‌കരിക്കാനുള്ള സംവിധാനങ്ങളും ചില സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകളിലും അംഗനവാടികളിലും ഉള്ള വോട്ടിങ് കേന്ദ്രങ്ങളിൽ രാത്രി ആവശ്യത്തിന് വെളിച്ചമില്ലാത്തത് വലിയ പ്രയാസം സൃഷ്‌ടിച്ചു. മുൻപെങ്ങും ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നാണ് വോട്ടർമാർ പറയുന്നത്.

Also Read: കോഴിക്കോട് മണ്ഡലത്തിൽ വോട്ടിങ് ഇഴഞ്ഞ് നീങ്ങുന്നു; നിരവധി പേര്‍ ക്യൂവില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.