ETV Bharat / state

തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തല്‍: വോട്ട് രേഖപ്പെടുത്തി വിഡി സതീശന്‍ - VD SATHEESAN CASTS VOTE - VD SATHEESAN CASTS VOTE

കോൺഗ്രസ് മുന്നോട്ടുവച്ചത് മികച്ച പ്രകടന പത്രികയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍.

VD SATHEESAN RESPONSE AFTER VOTE  VD SATHEESAN ABOUT ELECTION  LOK SABHA ELECTION 2024  വി ഡി സതീശന്‍
VD SATHEESAN
author img

By ETV Bharat Kerala Team

Published : Apr 26, 2024, 9:48 AM IST

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വി ഡി സതീശന്‍

എറണാകുളം: കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകും. വർഗീയ ഫാസിസ്റ്റ് സർക്കാറിനെ താഴെയിറക്കാനുള്ള നിശബ്‌ദമായ തരംഗമാണ് ദേശീയ തലത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേരളത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ അമർഷവും പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ട്. ഏറെ മനോഹരമായ ഒരു പ്രകടന പത്രികയാണ് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ALSO READ: വോട്ട് രേഖപ്പെടുത്തി എം വി ജയരാജൻ; വിജയ പ്രതീക്ഷ പങ്കുവച്ചു, കോണ്‍ഗ്രസിന് വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.