കോഴിക്കോട്: കൊട്ടിക്കലാശം കളറാക്കി രാഷ്ട്രീയ പാർട്ടികളും മുന്നളികളും. മലബാറിൽ മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി കൊടികൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
വയനാട്ടിൽ പക്ഷേ കൊട്ടിക്കലാശത്തിലും യുഡിഎഫ് പക്ഷത്ത് കൊടികൾ ഉയർന്നില്ല. ബലൂണും പ്ലക്കാർഡുകളുമാണ് ഉയർത്തിയത്. വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശേരി കേന്ദ്രീകരിച്ചായിരുന്നു. പ്രധാന മുന്നണി സ്ഥാനാർഥികൾക്കൊപ്പം ആയിരക്കണക്കിനു പേർ അണിനിരന്നു.
സംഘർഷം കണക്കിലെടുത്ത് വെവ്വേറെ കേന്ദ്രങ്ങളിലായിരുന്നു കൊട്ടിക്കലാശം. കോഴിക്കോട് പാളയം കേന്ദ്രീകരിച്ചായിരുന്നു മുന്നണികളുടെ കലാശക്കൊട്ട്. മലപ്പുറത്തും കൊട്ടിക്കലാശം ആവേശമായി.
Also Read:കളറാക്കി പത്തനംതിട്ടയിലെ കൊട്ടിക്കലാശം: പ്രതീക്ഷയുടെ വെള്ളിത്തേരിലേറി മൂന്ന് മുന്നണികളും