ETV Bharat / state

ഗുരുവായൂരിൽ വിവാഹം; വോട്ട് ചെയ്യാൻ വന്ദേ ഭാരതില്‍ തിരുവനന്തപുരത്തേക്ക്: തെരഞ്ഞെടുപ്പ് ദിനത്തിൽ ലക്ഷ്‌മിക്ക് കൂട്ടായി അരുൺ - Newly weds cast votes - NEWLY WEDS CAST VOTES

വിവാഹത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ നാട്ടിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.

LOK SABHA ELECTION 2024  THIRUVANANTHAPURAM LOK SABHA POLLS  ലോക്‌സഭ തെരഞ്ഞെടുപ്പ്  നവദമ്പതികൾ വോട്ട് ചെയ്‌തു
Newly Weds Cast Votes At Thiruvananthapuram After Wedding
author img

By ETV Bharat Kerala Team

Published : Apr 26, 2024, 10:59 PM IST

തെരഞ്ഞെടുപ്പ് ദിനത്തിൽ ലക്ഷ്‌മിക്ക് കൂട്ടായി അരുൺ

തിരുവനന്തപുരം: വിവാഹ ദിനത്തിൽ വോട്ട് ചെയ്യാനെത്തുന്ന നവദമ്പതികൾ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം കൗതുക കാഴ്‌ചയാണ്. എന്നാൽ അൽപം വ്യത്യസ്‌തമാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി അരുൺ മോഹന്‍റെയും ലക്ഷ്‌മിയുടെയും വിവാഹം. തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം ഇരുവരുടെയും വിവാഹം. വോട്ട് തിരുവനന്തപുരത്തും.

വധു ലക്ഷ്‌മി വട്ടിയൂർക്കാവ്, മൂന്നാംമൂട്, മഞ്ചമ്പാറയിലെ സി പി ഐ എം ബ്രാഞ്ച് അംഗവുമാണ്. വിവാഹ സമ്മാനമായി അരുണിനോട് ലക്ഷ്‌മി ആവശ്യപ്പെട്ട ഒരേ ഒരു കാര്യം വോട്ട് നിർബന്ധമായും ചെയ്യണമെന്ന് മാത്രമാണ്. 7:45ന് ആയിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും കല്യാണത്തിന് പോയ സംഘത്തിലെ 10 പേരുമായി 10:40ന് തൃശൂരിൽ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിൽ. അങ്ങനെ കല്യാണ സംഘം രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു. കല്യാണത്തിന് മുൻപുള്ള വധുവിനെ ഒരേയൊരു ആവശ്യം നിറവേറ്റേണ്ടതല്ലെ എന്നാണ് അരുൺ പറയുന്നത്.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വധു ലക്ഷ്‌മി. കല്യാണത്തിന് പോയ സംഘത്തിലെ 10 പേർ മാത്രമാണ് നവദമ്പതികളോടൊപ്പം നാട്ടിലെത്തിയത്. ബാക്കിയുള്ളവർ നാട്ടിൽ നിന്നും ഗുരുവായൂരിലേക്ക് പോയ ട്രാവലർ വാഹനത്തിൽ തിരികെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ കാച്ചാണി ഏണിക്കര എൽ പി സ്‌കൂളിലാണ് അരുൺ വോട്ട് രേഖപ്പെടുത്തിയത്.

പത്തനംതിട്ടയിലും വരനൊപ്പമെത്തി വോട്ട് ചെയ്‌ത് നവവധു: ജീവിതത്തിന്‍റെ ശ്രീകോവിലിൽ താലികെട്ട് കഴിഞ്ഞ് നവവരന്‍റെ കയ്യും പിടിച്ച് മാലിനി എത്തിയത് ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലേക്ക്. മംഗള മുഹൂർത്തത്തിൽ താലികെട്ട് കഴിഞ്ഞ് വരൻ സുധാകരന്‍റെ കൈ പിടിച്ചെത്തി മാലിനി വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിങ് ബൂത്തിൽ ഉണ്ടായിരുന്നവർക്കും അത് സന്തോഷ നിമിഷങ്ങളായി.

LOK SABHA ELECTION 2024  THIRUVANANTHAPURAM LOK SABHA POLLS  ലോക്‌സഭ തെരഞ്ഞെടുപ്പ്  നവദമ്പതികൾ വോട്ട് ചെയ്‌തു
സുധാകരനും മാലിനിയും

സുധാകരന്‍റേയും മാലിനിയുടെയും വിവാഹം തോട്ടുവ ഭരണിക്കാവ് ക്ഷേത്രത്തില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു വിവാഹം. അടൂര്‍ തോട്ടുവ ഗവണ്‍മെന്‍റ് എല്‍ എല്‍ പി സ്‌കൂളിലെ 132-ാം നമ്പര്‍ ബൂത്തിലാണ് മാലിനി വോട്ട് ചെയ്‌തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ വിവാഹം നിശ്ചയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വിവാഹ ദിവസവും തെരഞ്ഞെടുപ്പ് ദിവസവും ഒന്നിച്ച് വന്നതായിരുന്നെന്ന് നവദമ്പതികൾ പറഞ്ഞു.

മാലിനി പോളിങ് ബൂത്തിൽ ക്യൂ നിന്ന് വോട്ടു ചെയ്‌ത് മടങ്ങും വരെ വരൻ ബൂത്തിനു പുറത്ത് കാത്തിരുന്നു. പിന്നെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു വരനും വധുവും വരന്‍റെ വീട്ടിലേക്ക് യാത്രയായി. താലികെട്ടിയ ശേഷം ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലേക്ക് വലതു കാൽ വച്ച് കയറിയ മാലിനി പിന്നെ വരന്‍റെ വീട്ടിലേക്ക് ജീവിതത്തിന്‍റെ വലതു കാൽ വച്ച് കയറി.

Also Read: കതിർമണ്ഡപത്തിൽ നിന്ന് പോളിങ് ബൂത്തിലേക്ക്: വരനോടൊപ്പമെത്തി വോട്ട് ചെയ്‌ത് നവവധു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.