ETV Bharat / state

കേരളം വിധിയെഴുതി: വോട്ടിങ് സമാധാനപൂര്‍ണം; പോളിങ് ശതമാനത്തില്‍ ഇടിവ് - Lok Sabha Election 2024 Kerala - LOK SABHA ELECTION 2024 KERALA

സംസ്ഥാനത്ത് സമാധാന പൂര്‍ണമായി തെരഞ്ഞെടുപ്പ് സമാപിച്ചു എന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

LOK SABHA ELECTION 2024  KERALA ELECTION OVERALL ANALYSIS  കേരളം പോളിങ് ശതമാനം  കേരളം വോട്ടിങ്
Lok Sabha Election 2024 Kerala Overall Election Analysis
author img

By ETV Bharat Kerala Team

Published : Apr 26, 2024, 10:05 PM IST

തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് സമാധാന പൂര്‍ണമായി സമാപിച്ചു എന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കേരളത്തില്‍ 70.35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ കുറഞ്ഞ പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടിങ് സമയം അവസാനിച്ചിട്ടും പലയിടത്തും ഇപ്പോഴും പോളിങ് തുടരുന്നുണ്ട്. വൈകിട്ട് ആറ് മണി വരെ വന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ടോക്കണ്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 77.68 ശതമാനമായിരിന്നു കേരളത്തിലെ പോളിങ്.

LOK SABHA ELECTION 2024  KERALA ELECTION OVERALL ANALYSIS  കേരളം പോളിങ് ശതമാനം  കേരളം വോട്ടിങ്
മുന്‍ വര്‍ഷങ്ങളിലെ പോളിങ് ശതമാനം

ഇത്തവണയും ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്, 75.74 %. 2019-ലും ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂര്‍ മണ്ഡലത്തിലായിരുന്നു(80.05 %). ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര, ചാലക്കുടി എന്നീ മണ്ഡലങ്ങളിളിലും ഇത്തവണ പോളിങ് 70 ശതമാനം കടന്നു.

കഴിഞ്ഞ നാല്‍പത് വര്‍ഷവും കേരളത്തില്‍ എഴുപത് ശതമാനത്തിന് മുകളില്‍ പോളിങ് നടന്നിരുന്നു. പോളിങ് ശതമാനം 70-72 ശതമാനത്തിനിടെ നില്‍കുന്ന ഘട്ടങ്ങളിലാണ് ഇടത് മുന്നണിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പോളിങ് ശതമാനം 75 ശതമാനം കടന്നപ്പോഴൊക്കെ യുഡിഎഫ് വിജയിക്കുന്ന സാഹചര്യവും കേരളത്തിലുണ്ടായി.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:

  1. തിരുവനന്തപുരം-66.43
  2. ആറ്റിങ്ങല്‍-69.40
  3. കൊല്ലം-67.92
  4. പത്തനംതിട്ട-63.35
  5. മാവേലിക്കര-65.88
  6. ആലപ്പുഴ-74.37
  7. കോട്ടയം-65.59
  8. ഇടുക്കി-66.39
  9. എറണാകുളം-68.10
  10. ചാലക്കുടി-71.68
  11. തൃശൂര്‍-72.11
  12. പാലക്കാട്-72.68
  13. ആലത്തൂര്‍-72.66
  14. പൊന്നാനി-67.93
  15. മലപ്പുറം-71.68
  16. കോഴിക്കോട്-73.34
  17. വയനാട്-72.85
  18. വടകര-73.36
  19. കണ്ണൂര്‍-75.74
  20. കാസര്‍ഗോഡ്-74.28
  • ആകെ വോട്ടര്‍മാര്‍-2,77,49,159
  • ആകെ വോട്ട് ചെയ്‌തവര്‍-1,95,22259(70.35%)
  • ആകെ വോട്ട് ചെയ്‌ത പുരുഷന്മാര്‍-93,59,093(69.76%)
  • ആകെ വോട്ട് ചെയ്‌ത സ്ത്രീകള്‍-1,01,63,023(70.90%)
  • ആകെ വോട്ട് ചെയ്‌ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%)

വോട്ടര്‍മാര്‍ക്ക് കുടിവെള്ളം, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍, റാമ്പ്, പ്രത്യേക ക്യൂ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 66,303 പൊലീസ് ഉദ്യോഗസ്ഥരാണ് ബൂത്തുകള്‍ക്ക് സുരക്ഷ നല്‍കിയത്. എട്ട് ജില്ലകളില്‍ 100 ശതമാനം ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനുള്ള വെബ്‌കാസ്‌റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

വോട്ടിങ് പൂര്‍ത്തിയായ ശേഷം വോട്ടിങ് യന്ത്രങ്ങള്‍ 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റുന്നത്. അതിസുരക്ഷാ സംവിധാനങ്ങളാണ് സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ :

  • തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍
  • തങ്കശ്ശേരി സെന്‍റ്.അലോഷ്യസ് എച്ച് എസ് എസ്-കൊല്ലം മണ്ഡലം
  • ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം
  • മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്-മാവേലിക്കര മണ്ഡലം
  • ആലപ്പുഴ സെന്‍റ് ജോസഫ് കോളേജ്, സെന്‍റ് ജോസഫ് എച്ച്എസ്എസ്-ആലപ്പുഴ മണ്ഡലം
  • ഗവ. കോളേജ് നാട്ടകം-കോട്ടയം മണ്ഡലം
  • പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം
  • കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്‍റ്. ജോസഫ് എച്ച്എസ്എസ്-എറണാകുളം മണ്ഡലം
  • ആലുവ യുസി കോളേജ്-ചാലക്കുടി മണ്ഡലം
  • തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്-തൃശൂര്‍ മണ്ഡലം
  • പാലക്കാട് ഗവ. വിക്ടോറിയ കോളേജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍
  • തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം
  • ഗവ.കോളേജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം
  • വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍
  • മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്-വയനാട് മണ്ഡലം
  • കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍-വയനാട് മണ്ഡലം
  • ചുങ്കത്തറ മാര്‍ത്തോമ കോളേജ് -വയനാട് മണ്ഡലം,
  • ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്-വയനാട് മണ്ഡലം
  • ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം
  • പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം

കളക്ഷന്‍ സെന്‍ററുകളില്‍ നിന്ന് സ്‌ട്രോങ് റൂമുകളില്‍ എത്തിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്‌ത് ഡബിള്‍ ലോക്ക് ചെയ്‌താണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമുള്ള ഒരു പ്ലാറ്റൂണ്‍ സുരക്ഷാ സേന ഓരോ കേന്ദ്രത്തിന്‍റെയും സുരക്ഷയ്ക്കായ് ഉണ്ടാകും.

രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായ കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും.

രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കാന്‍ അവസരമുണ്ടാവും. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്‌ട്രോങ് റൂം തുറക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Also Read : 'പോളിങ് ശതമാനത്തിലുണ്ടായ കുറവ് ബാധിക്കുക യുഡിഎഫിനെ'; ഫലം എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന് വി മുരളീധരൻ - V Muraleedharan On Poll Percentage

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.