ETV Bharat / state

പോളിങ് ശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകും? ആത്മവിശ്വാസതോടെ എൽഡിഎഫ്, പാർട്ടികോട്ടകളിൽ അടിയൊഴുക്ക് പ്രതീക്ഷിച്ച് യുഡിഎഫ് - Kasaragod Constituency calculations

കാസര്‍കോട്ട് കൂട്ടിയും കിഴിച്ചും മുന്നണികള്‍. ജയം തങ്ങള്‍ക്കെന്ന് ഓരോരുത്തരുടെയും അവകാശവാദം. കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് നിരീക്ഷകര്‍.

ELECTION ROUND UP  KASARAGOD CONSTITUENCY  LOK SABHA ELECTION 2024  LDF UDF NDA
പോളിങ്ങ് ശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകും? ആത്മവിശ്വാസതോടെ എൽഡിഎഫ്
author img

By ETV Bharat Kerala Team

Published : Apr 27, 2024, 5:30 PM IST

കാസർകോട് : പോളിങ് ശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകുമെന്ന ചർച്ചയിലാണ് കാസർകോട്ടെ മുന്നണികൾ. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും എൻഡിഎയുടെയും ക്യാമ്പുകളിൽ കൂട്ടിയും കിഴിച്ചും സ്ഥാനാർഥികളും നേതാക്കളും. വലിയ ഭൂരിപക്ഷം സ്ഥാനാർഥികൾ പറയുന്നുണ്ടെങ്കിലും അതിനു സാധ്യത ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് വിലയിരുത്തുന്നു.

കുറഞ്ഞ പോളിങ് എൽഡിഎഫിന് അനുകൂലമാകുമെന്ന ട്രെൻഡ് മാറുന്ന കാഴ്‌ചയാണ് മുന്‍പുള്ള തെരഞ്ഞെടുപ്പുകളിൽ കണ്ടത്. ഇത്തവണ എന്താകുമെന്ന് കണ്ടറിയണം. കാസർകോട് മണ്ഡലത്തിലെ ഇടതു കോട്ടകളായ കല്യാശേരിയും പയ്യന്നൂരും തൃക്കരിപ്പൂരും കനത്ത പോളിങ് ആണ് നടന്നത്. ഇവിടങ്ങളിലെ വോട്ട് ബാലകൃഷ്‌ണൻ മാസ്റ്ററുടെ പെട്ടിയിലാണ് വീണതെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി തന്നെ ജയിക്കുമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. എന്നാൽ ഇവിടങ്ങളിൽ യുഡിഎഫിന് അനുകൂലമായ ശക്തമായ അടിയൊഴുക്ക് ഉണ്ടായതായി യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നു. 2019 ൽ ഉണ്ണിത്താനെ തുണച്ചത് പാർട്ടികോട്ടകളിലെ ഈ അടിയൊഴുക്കാണ്.

കാസർകോട് പാർലമെന്‍റ് മണ്ഡലത്തിൽ 76.04 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 തെരഞ്ഞെടുപ്പിൽ ഇത് 80.57 ശതമാനവും 2016ൽ 79 ഉം 2014 ൽ 78 ഉം ആയിരുന്നു. കാസർകോട്ടും മഞ്ചേശ്വരത്തുമാണ് വോട്ട് കുറവ് രേഖപ്പെടുത്തിയത്.

തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടും ഉദുമയിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ 72.54 ശതമാനവും കാസർകോട് മണ്ഡലത്തിൽ 71.65 ശതമാനവും ഉദുമ മണ്ഡലത്തിൽ 74.5 ശതമാനവും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 74.64 ശതമാനവും തൃക്കരിപ്പൂർ മണ്ഡലത്തിൽ 76.86 ശതമാനവും പയ്യന്നൂർ മണ്ഡലത്തിൽ 80.30 ശതമാനവും കല്യാശ്ശേരി മണ്ഡലത്തിൽ 77.48 ശതമാനം വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പ് ദിവസം ബൂത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എന്നായിരുന്നു വോട്ടർമാരുടെ പ്രതികരണം. കനത്ത ചൂടും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പ്രതികൂലമായി. ഇതൊക്കെ വോട്ടെടുപ്പിനെ ബാധിച്ചതായി വിലയിരുത്തുന്നു. മഞ്ചേശ്വരത്ത് വോട്ട് കുറഞ്ഞത് എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്. ഇങ്ങനെ വന്നാൽ വിജയ സാധ്യത ഇല്ലെങ്കിലും എൻഡിഎയ്ക്ക്
വോട്ട് ശതമാനം കൂടുമെന്നാണ് വിലയിരുത്തൽ.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: ബെംഗളൂരുവില്‍ പകുതിയോളം പേര്‍ വോട്ട് ചെയ്‌തില്ല

അതേ സമയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളും രജിസ്റ്റർ ചെയ്‌തു. സിപിഎം പരക്കെ കള്ളവോട്ട് ചെയ്‌തുവെന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ആരോപണം. ചെർക്കളയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന എൽഡിഎഫിന്‍റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് ചെർക്കളയിൽ ഇലക്ഷൻ വാർത്ത ശേഖരിക്കാൻ എത്തിയ മാധ്യമപ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ മർദിച്ചതിലും കേസ് എടുത്തിട്ടുണ്ട്.

  • മഞ്ചേശ്വരം മണ്ഡലം
    2019 - 75.87
    2014 - 71.36
  • ഉദുമ മണ്ഡലം
    2019 - 79.33
    2014 - 76.95
  • കാസർകോട് മണ്ഡലം
    2019 - 76.32
    2014 - 72.59
  • കാഞ്ഞങ്ങാട് മണ്ഡലം
    2019 - 81.31
    2014 - 79.44
  • തൃക്കരിപ്പൂർ മണ്ഡലം
    2019 - 83.46
    2014 - 81.82
  • പയ്യന്നൂർ മണ്ഡലം
    2019 - 85.86
    2014 - 84.31
  • കല്യാശ്ശേരി മണ്ഡലം
    2019 - 83.06
    2014 - 81.32

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.