ETV Bharat / state

'വോട്ട് നമ്മുടെ അവകാശമാണ്, എല്ലാവരും വിനിയോഗിക്കണം': എസ് സോമനാഥ് - S Somanath cast vote - S SOMANATH CAST VOTE

തിരുവനന്തപുരത്തെ പോളിങ് സ്‌റ്റേഷനിൽ എത്തി വോട്ടുചെയ്‌ത്‌ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.

LOK SABHA ELECTION 2024  THIRUVANANTHAPURAM LOK SABHA POLLS  എസ് സോമനാഥ് വോട്ട് രേഖപ്പെടുത്തി  ലോക്‌സഭ തെരഞ്ഞെടുപ്പ്
ISRO Chairman S Somanath Cast Vote In Thiruvananthapuram
author img

By ETV Bharat Kerala Team

Published : Apr 26, 2024, 4:47 PM IST

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ പോളിങ് സ്‌റ്റേഷനിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാനായതിൽ വളരെ സന്തോഷമുണ്ടെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യണമെന്നും എസ് സോമനാഥ് അഭ്യർത്ഥിച്ചു.

'പ്രതിനിധികളെ തെരഞ്ഞെടുക്കാനായി എല്ലാ 5 വർഷവും കൂടുമ്പോൾ ലോക്‌സഭയിലേക്ക് നിങ്ങളെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരാളെ തെരഞ്ഞെടുക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. ആ അവകാശം എല്ലാവരും വിനിയോഗിക്കണം. ചൂടും മടിയും മറന്ന് വോട്ട് ചെയ്യാനെത്തണം'. എസ് സോമനാഥ് പറഞ്ഞതിങ്ങനെ.

വോട്ട് ചെയ്യാതിരിക്കുമ്പോൾ രാജ്യത്തോടുള്ള വലിയ കടമയാണ് നമ്മൾ നിറവേറ്റാതെ പോകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിനാൽ എല്ലാവരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശാരീരിക പരിമിതികളെ മറികടന്ന് കന്നിവോട്ട് മൂക്ക് കൊണ്ട് രേഖപ്പെടുത്തി ആസിം വെളിമണ്ണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.