ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന അന്തിമ വോട്ടെണ്ണല്‍ ചിത്രത്തിന്‍റെ ഫല സൂചനകള്‍ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. എല്ലാ സര്‍വ്വേകളും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രവചനമാണ് മുന്നോട്ടു വയ്ക്കുന്നത്. ഭരണ മുന്നണിയായ എല്‍ഡിഎഫിന് ഒന്നു മുതല്‍ നാലു സീറ്റുവരെയും പ്രവചിക്കുന്നു.
ഇന്ത്യ ടു ഡേ -ആക്‌സിസ് മൈ ഇന്ത്യ ഏജന്‍സി പുറത്തു വിട്ട എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് യുഡിഎഫ്: 17-18, എല്‍ഡിഎഫ്: 0-1, എന്‍ഡിഎ: 2-3 എന്നിങ്ങനെയാണ്. ടൈംസ് നൗ ഇടിജി എക്‌സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം യുഡിഎഫ്: 14-15, എല്‍ഡിഎഫ്: 0-4, എന്‍ഡിഎ: 0-1 എന്നിങ്ങനെയാണ്.
ഇന്ത്യ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് യുഡിഎഫ്: 13-15, എല്‍ഡിഎഫ്: 3-5, എന്‍ഡിഎ: 1-3 എന്നിങ്ങനെയാണ്. എബിപി സി വോട്ടറിന്‍റെ എക്‌സിറ്റ് പോള്‍ ഫലം യുഡിഎഫ്: 17-19, എല്‍ഡിഎഫ്: 0, എന്‍ഡിഎ: 1-3 എന്നാണ്. എല്‍ഡിഎഫിന് ഒരു സീറ്റും ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനവും നടത്തിയത് ഈ ഏജന്‍സിയാണ്.
Also Read: കേരളം യുഡിഎഫിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍; താമര വിരിയുമെന്നും സര്‍വേ