ETV Bharat / state

സിവിജില്‍ ആപ്പ് വഴി പരാതികള്‍ നിരവധി; 2 ലക്ഷം പരാതികളില്‍ നടപടിയെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ - actions on cVigil app complaints

ആകെ ലഭിച്ചത് 2,09,661 പരാതികള്‍. 2 ലക്ഷം പരാതികളില്‍ നടപടിയായി. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ്‌ കൗള്‍.

LOK SABHA ELECTION 2024  CVIGIL APP COMPLAINTS  സിവിജില്‍ ആപ്പ്  സഞ്ജയ് കൗള്‍
actions taken on cVigil app complaints
author img

By ETV Bharat Kerala Team

Published : Apr 20, 2024, 8:41 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സിവിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി ലഭിച്ച രണ്ട് ലക്ഷത്തിലധികം പരാതികളില്‍ നടപടിയെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 2,09,661 പരാതികളാണ് ലഭിച്ചത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെയുള്ള കണക്കാണിത്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും അറിയിച്ചു. സിവിജില്‍ മുഖേന കൂടുതലായും അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്‌തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണക്കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.

പരാതികളും എണ്ണവും ഇങ്ങനെ

  • അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച പരാതികൾ - 1,83,842
  • വസ്‌തുവകകള്‍ വികൃതമാക്കിയ പരാതികൾ - 10,999
  • നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച പരാതികൾ - 4446
  • അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചത് സംബന്ധിച്ച പരാതികൾ - 296
  • പണവിതരണം -19
  • മദ്യവിതരണം - 52
  • സമ്മാനങ്ങള്‍ നല്‍കല്‍ -36
  • ആയുധ പ്രദര്‍ശനം - 150
  • വിദ്വേഷ പ്രസംഗം - 39
  • സമയപരിധി കഴിഞ്ഞ് സ്‌പീക്കര്‍ ഉപയോഗിക്കല്‍ - 23
  • നിരോധിത സമയത്ത് പ്രചാരണം നടത്തല്‍ - 65

പെയ്‌ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളുമാണ് ലഭിച്ചത്. 3083 പരാതികൾ
വസ്‌തുതയില്ലെന്ന് കണ്ട് തള്ളി. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സിവിജില്‍ (സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്നും ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫിസര്‍ അറിയിച്ചു.

ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും സിവിജില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്‌ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്‌തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്‌പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ സിവിജില്‍ വഴി പരാതിപ്പെടാനാകും.

പരാതിക്കാരന്‍റെ പേരുവിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഇതിലൂടെ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ സാധിക്കും. ചട്ടലംഘനം എന്ന പേരില്‍ വാട്‌സ്‌ആപ്പിലൂടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: 'കണ്ണൂരില്‍ കോണ്‍ഗ്രസുകാരിയായ ബിഎല്‍ഒ കള്ളവോട്ടിന് കൂട്ടുനിന്നു' ; എല്‍ഡിഎഫ് പരാതിയില്‍ സസ്‌പെന്‍ഷന്‍ - Kannur Fake Vote

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.