ETV Bharat / state

പട്ടിക്കൂടിനടിയില്‍ ഒളിപ്പിച്ച നിലിയല്‍ 32 ലിറ്റര്‍ മദ്യം; പിടികൂടി എക്‌സൈസ്, വോട്ടെണ്ണല്‍ ദിനത്തില്‍ വില്‍ക്കാന്‍ സൂക്ഷിച്ചതെന്ന് വീട്ടുടമ - Liquor seized from Deshamangalam

author img

By ETV Bharat Kerala Team

Published : Jun 2, 2024, 11:52 AM IST

തൃശൂർ ദേശമംഗലത്ത് നിന്ന് 32 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. പട്ടിക്കൂടിനടിയിൽ ഒളിപ്പിച്ചുവച്ച മദ്യമാണ് വടക്കാഞ്ചേരി എക്സൈസ് പിടികൂടിയത്. സംഭവത്തിൽ 62 കാരൻ പിടിയിലായി.

LIQUOR SEIZED FROM THRISSUR  LIQUOR ARREST  ദേശമംഗലത്ത് 32 ലിറ്റർ മദ്യം  ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടി
എക്സൈസ് കൃഷ്‌ണന്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നു (ETV Bharat)
32 ലിറ്റർ മദ്യം എക്സൈസ് പിടികൂടി (ETV Bharat)

തൃശൂർ : ദേശമംഗലത്ത് പട്ടിക്കൂടിന് അടിയിൽ ഒളിപ്പിച്ചുവച്ച 32 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം വടക്കാഞ്ചേരി എക്സൈസ് പിടികൂടി. ദേശമംഗലം പല്ലൂർ കോളനി സ്വദേശി കൃഷ്‌ണന്‍കുട്ടി (62)യുടെ വീട്ടിലെ പട്ടിക്കൂടിൻ്റെ അടിയിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്.

അമ്പതോളം മദ്യകുപ്പികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഡ്രൈ ഡേ ആയ ഒന്നാം തിയതിയും വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും വിൽപ്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. തൊണ്ടിമുതലായ 600 രൂപയും 32 ലിറ്റർ മദ്യവും സഹിതം പ്രതിയെ വടക്കാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫിസിൽ എത്തിച്ചശേഷം കോടതിയിൽ ഹാജരാക്കി. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ആർപി മിഥിൻലാലിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻമാരായ സി എ സുരേഷ്, പ്രശാന്ത്, പ്രശോഭ്, അബൂബക്കർ എന്നിവരാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്.

Also Read: സംശയത്തിന്‍റെ പേരില്‍ ഭാര്യയെ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; ഭർത്താവ് കസ്‌റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.