തിരുവനന്തപുരം: സിപിഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടന നേതാവുമായ എസ്എസ് ബാലുവാണ് നോട്ടീസ് അയച്ചത്. അന്‍വര്‍ ആലപ്പുഴയില്‍ ഈ മാസം 14 -ന് നടത്തിയ പത്ര സമ്മേളനത്തില്‍ സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീം ലീഗിന് വില്‍പന നടത്തിയതായി ആരോപിച്ചിരുന്നു.
2011 ലെ വില്‍പനയ്ക്ക് അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നേതൃത്വം നല്‍കി, 25 ലക്ഷം രൂപക്ക് മുസ്ലീം ലീഗിന് സീറ്റ് വിറ്റു എന്നായിരുന്നു ആരോപണം. അടിസ്ഥാനരഹിതവും വ്യാജവുമായ ഈ ആരോപണം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസില്‍ ആരോപിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
15 ദിവസത്തിനകം ഇത് പോലെ പത്ര സമ്മേളനം വിളിച്ച് ചേർത്ത് ആരോപണം തിരുത്തിയില്ലെങ്കില്‍ അന്‍വറില്‍ നിന്ന് ഒരു കോടി രൂപ നഷ്‌ടപരിഹാരം ലഭിക്കുന്നതുൾപ്പടെയുളള നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം സലാഹുദീന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.
Also Read:പാലക്കാട് മിൻഹാജ്, ചേലക്കരയില്‍ എൻകെ സുധീര്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അൻവറിന്‍റെ ഡിഎംകെ