ETV Bharat / state

കോൺഗ്രസിനെ ആക്ഷേപിച്ച അനിൽ ആന്‍റണിക്ക് മാനനഷ്‌ടത്തിന് വക്കീൽ നോട്ടിസ്; പ്രസ്‌താവന പിൻവലിച്ചില്ലെങ്കിൽ 10 കോടി നൽകണമെന്ന് കോൺഗ്രസ് - LEGAL NOTICE AGAINST ANIL ANTONY

കോൺഗ്രസുകാർ ബിജെപിക്കെതിരെ തെരുവുനായ്‌ക്കളെപ്പോലെ കുരക്കുകയാണെന്നും, പാർട്ടി പണി നിർത്തി പാകിസ്‌താനിലേക്ക് പോകണമെന്നുമാണ് അനിൽ ആന്‍റണി ആക്ഷേപിച്ചത്. ആക്ഷേപങ്ങൾ പിൻവലിച്ചില്ലെങ്കിൽ മാനനഷ്‌ടത്തിന് 10 കോടി രൂപ നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

അനിൽ ആന്‍റണി  LOK SABHA ELECTION 2024  കോൺഗ്രസ്  BJP
Defamation Of Congress Leaders: Legal Notice Against Anil Antony
author img

By ETV Bharat Kerala Team

Published : Apr 12, 2024, 10:38 PM IST

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്‍റണിക്കെതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടിസ്. കേസ് കൊടുക്കുന്നതിന് മുന്നോടിയായിട്ടാണ് ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം സജീവ് ജനാർദനൻ നോട്ടിസ് അയച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും ഇവിടുത്തെ പാർട്ടി പണി നിർത്തി പാകിസ്‌താനിലേക്ക് പോകണമെന്ന അനിൽ ആന്‍റണിയുടെ പ്രസ്‌താവനക്കെതിരെയാണ് നടപടി.

അനിൽ ആന്‍റണിയുടെ പ്രസ്‌താവന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ആത്‌മാഭിമാനത്തിന് മുറിവേൽപിച്ചെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ തെരുവുനായ്‌ക്കളെപ്പോലെ കുരക്കുകയാണെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമുള്ള ഈ ആക്ഷേപ പ്രസ്‌താവനകൾ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും സജീവ് വ്യക്തമാക്കിയിട്ടുണ്ട്.

അനിൽ ആന്‍റണിയുടെ ദേശവിരുദ്ധ, പാർട്ടി വിരുദ്ധ ആക്ഷേപങ്ങൾ നിരുപാധികം പിൻവലിക്കണമെന്നും അല്ലെങ്കിൽ മാനനഷ്‌ടത്തിന് 10 കോടി രൂപ നൽകണമെന്നും സജീവ് ജനാർദനൻ ആവശ്യപ്പെട്ടു. വക്കീൽ നോട്ടിസിന്‍റെ പകർപ്പ് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അയച്ചിട്ടുണ്ട്. ചേർത്തലയിലെ അഭിഭാഷകനായ ഇഡി സക്കറിയാസാണ് സജീവ് ജനാർദനനുവേണ്ടി വക്കീൽ നോട്ടിസ് അയച്ചത്.

Also Read: 'കാലഹരണപ്പെട്ട കോൺ​ഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ'; പിതാവിനോട് സഹതാപം മാത്രമെന്ന് അനിൽ ആന്‍റണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.