ETV Bharat / state

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാന നഗരിയെ ഇളക്കി പന്ന്യൻ രവീന്ദ്രന്‍റെ റോഡ് ഷോ - പന്ന്യൻ രവീന്ദ്രന്‍റെ റോഡ് ഷോ

റോഡ് ഷോയുമായി തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ.

Lok Sabha election 2024  Pannyan Raveendran road show  പന്ന്യൻ രവീന്ദ്രന്‍റെ റോഡ് ഷോ  എൽഡിഎഫ്
Pannyan Raveendran road show
author img

By ETV Bharat Kerala Team

Published : Mar 1, 2024, 10:25 PM IST

റോഡ് ഷോയുമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : ലോകസഭ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണ പരിപാടിയുടെ ഭാഗമായി നഗരത്തെ ഇളക്കി മറിച്ച് എൽ ഡി എഫ് തിരുവനന്തപുരം മണ്ഡലം സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ റോഡ് ഷോ (Pannyan Raveendran road show). പാളയം മുതൽ കിഴക്കേ കോട്ട വരെ നീണ്ട ആദ്യ റോഡ് ഷോയിൽ നൂറു കണക്കിന് ആളുകളാണ് വാഹനങ്ങളുമായി അണി നിരന്നത്. കേന്ദ്ര സർക്കാരിനെതിരെയുള്ള മുദ്രവാക്യങ്ങളും കേരള സർക്കാരിന്‍റെ നേട്ടങ്ങളും ഉയർത്തി കാട്ടിയാണ് എൽ ഡി എഫിന്‍റെ പ്രചാരണം തുടരുന്നത്.

ലോകസഭ തെരഞ്ഞെടുപ്പ് (Lok Sabha election 2024) പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രൻ മണ്ഡലത്തിലെ വിവിധ മത മേലാധ്യക്ഷന്മാരെ സന്ദർശിച്ചിരുന്നു. ലോക്‌സഭ ഇലക്ഷന് സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. മണ്ഡലത്തിൽ യു ഡി എഫ്, ബി ജെ പി സ്ഥാനാർഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും യു ഡി എഫിൽ നിലവിലെ എം പി ശശി തരൂരിന്‍റെ പേരും ബി ജെ പി യിൽ കേന്ദ്ര സഹ മന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

കണ്ണൂരിലും തെരഞ്ഞെടുപ്പ് പ്രചരണവുമായി എൽഡിഎഫ് : കണ്ണൂരിൽ ലോകസഭ സീറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് നേതാക്കൾ. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ കാള്‍ടെക്‌സിലെ എ കെ ജി പ്രതിമയിൽ ഹാരമർപ്പിച്ച ശേഷം പയ്യാമ്പലത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ഫോർട്ട്‌ റോഡ് പരിസരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചിരുന്നു. എം വി ജയരാജനാണ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി.

'കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിൽ ഇടതുപക്ഷം ജയിക്കുക തന്നെ ചെയ്യും. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യവും മണ്ഡലത്തിലെ സ്ഥിതിവിശേഷവും വച്ചു നോക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയ സാധ്യത ഏറെയാണ്' എന്ന് വിജയ പ്രതീക്ഷ പങ്കുവച്ചുകൊണ്ട് ജയരാജൻ പറഞ്ഞിരുന്നു.

Also read: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; ലിസ്‌റ്റിൽ ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.