ETV Bharat / state

വിജയം ഇടതിനെന്ന് എം മുകേഷ് ; നാമനിർദേശ പത്രിക സമർപ്പിച്ചു - M Mukesh Filing Nominations - M MUKESH FILING NOMINATIONS

കൊല്ലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ല കലക്‌ടർ എൻ ദേവീദാസിനാണ് പത്രിക നൽകിയത്

LDF CANDIDATE M MUKESH  MUKESH FILING NOMINATIONS  KOLLAM  LOK SABHA ELECTION 2024
LDF Candidate M Mukesh Filing Nominations
author img

By ETV Bharat Kerala Team

Published : Mar 28, 2024, 2:47 PM IST

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുകേഷ്

കൊല്ലം : കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലെ സിഐടിയു ഓഫിസിൽ നിന്നും ഇടത് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. 11 മണിയ്ക്ക് ശേഷം ഭരണാധികാരിയായ ജില്ല കലക്‌ടർ എൻ ദേവീദാസിനാണ് പത്രിക നൽകിയത്.

മലയാളത്തിൽ പ്രതിജ്ഞ ചൊല്ലിയായിരുന്നു പത്രിക സമർപ്പിച്ചത്. കൊല്ലത്ത് ഇടതിന്‍റെ വിജയം ആദ്യദിനം തന്നെ ഉറപ്പിച്ചതാണെന്നും തങ്ങൾക്ക് ഒന്നിനും ഒരു സംശയവും ഇല്ലാത്തതിനാൽ ആണ് പ്രചാരണരംഗത്തും നോമിനേഷനിലും എല്ലാം ആദ്യം എത്താൻ സാധിക്കുന്നതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി കെ എൻ ബാലഗോപാൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ, മുൻ മന്ത്രി കെ രാജു, പി എസ്‌ സുപാൽ എംഎൽഎ, സിപിഎം ജില്ല സെക്രട്ടറി എസ് സുദേവൻ എന്നിവരും സ്ഥാനാർഥിക്കൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ ഏപ്രിൽ 4 ന് പത്രിക നൽകുമെന്നാണ് വിവരം.

ALSO READ : 'എൻ കെ പ്രേമചന്ദ്രനും മുകേഷും തമ്മിൽ മത്സരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ' ; എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.