ETV Bharat / state

'പ്രിയങ്ക തോല്‍ക്കും, രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു': സത്യൻ മൊകേരി - SATHYAN MOKERI ELECTION CAMPAIGN

വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് മലയോര മേഖലയിൽ ഉജ്വല സ്വീകരണം. മമ്പാട് നിന്ന് ഇന്ന് രാവിലെ സത്യന്‍ മൊകേരി പര്യടനം ആരംഭിച്ചു.

WAYANAD BYPOLL LDF CANDIDATE  SATHYAN MOKERI CPI  എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി  വയനാട് ഉപതെരഞ്ഞെടുപ്പ്
Sathyan Mokeri (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 4:11 PM IST

വയനാട്: വയനാട് പാർലമെൻ്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് മലയോര മേഖലയിൽ ഉജ്വല സ്വീകരണം. മമ്പാട് നിന്ന് ഇന്ന് (21-10-2024) രാവിലെ ഒമ്പതരയ്ക്ക് സത്യന്‍ മൊകേരി പര്യടനം തുടങ്ങി.

മമ്പാട്, തിരുവാലി, നടുവത്ത്, വണ്ടൂർ എന്നിവിടങ്ങളിലെത്തി സത്യന്‍ മൊകേരി വോട്ട് അഭ്യർഥിച്ചു. എൽഡിഎഫ് പ്രവർത്തകരുമൊത്ത് കടകള്‍ കയറിയും ഓട്ടോ തൊഴിലാളികളോടും വോട്ടഭ്യർഥിച്ചു. മമ്പാട് പഞ്ചായത്ത് ഓഫീസിലും തിരുവാലി പഞ്ചായത്ത് ഓഫീസിലുമെത്തി ഉദ്യോഗസ്ഥരെ കണ്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വയനാട് പാർലമെന്‍ററി മണ്ഡലത്തിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചുവെന്ന് സത്യന്‍ മൊകേരി പറഞ്ഞു. ജയിച്ചു പോയതിന് ശേഷം രാഹുല്‍ ഗാന്ധി മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതും ജയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മണ്ഡലം ഉപേക്ഷിച്ച് പോയി. വീണ്ടും ജനങ്ങളെ പറഞ്ഞു പറ്റിച്ചു.

അതേസമയം വയനാട് പാർലമെന്‍ററി നിയോജക മണ്ഡലത്തില്‍ എൽഡിഎഫ് വളരെ ശക്തമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി തോൽക്കുവാൻ പോവുകയാണ്. പ്രിയങ്ക അഞ്ച് ലക്ഷത്തിന്‍റെ വോട്ടിന് ജയിക്കുമെന്ന് പറയുന്നതിന്‍റെ സത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

പ്രബല നേതാക്കന്മാരെല്ലാം തോറ്റിട്ടുണ്ട്, അവർ എങ്ങനെയാണ് തോറ്റത്?. ഇവരെല്ലാം ജനങ്ങളെ വഞ്ചിച്ചത് കൊണ്ടാണ് തോറ്റത്. പ്രിയങ്കയും അതേ നിലപാട് തന്നെ സ്വീകരിക്കുമെന്ന് ജനങ്ങൾ കരുതുന്നു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായാണ് ജനങ്ങൾ ചിന്തിക്കുന്നത്. പ്രകടമായ ഒരു മാറ്റമാണ് വയനാട് മണ്ഡലത്തിലുള്ളത്. 2014ലെ ലോകസഭ ഇലക്ഷനിൽ അനുഭവിച്ചിട്ടുള്ള അതേ അനുകൂല സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും സത്യന്‍ മൊകേരി പറഞ്ഞു.

കേന്ദ്ര ഗവൺമെന്‍റ് എന്ത് കാര്യമാണ് ചെയ്‌തിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി വയനാട് മണ്ഡലത്തിൽ വന്ന് വാഗ്‌ദാനങ്ങൾ പലതും നൽകി. ഇന്നേവരെ ഒന്നും പാലിച്ചിട്ടില്ല.കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചതിനുള്ള ഉത്തരവാദിത്വം ബിജെപി പറയണം.

ALSO READ: 'ഉപതെരഞ്ഞെടുപ്പില്‍ അൻവര്‍ വിഷയമേയല്ല'; മൂന്നിടത്തും ഇടതുമുന്നണി ജയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആന്ധ്രയ്ക്ക് സഹായം നൽകി ബീഹാറിൽ സഹായം നൽകി. വയനാടിന് വാഗ്‌ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു. രാഷ്ട്രീയമായ പക്ഷപാതം സ്വീകരിച്ചുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ധന സഹായങ്ങള്‍ നല്‍കുന്നത്. രാഷ്ട്രീയ വിരോധത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനങ്ങളെ തിരസ്‌കരിക്കുന്ന നിലപാടാണ് കേന്ദ്രം കാണിക്കുന്നത്. അതിനുള്ള പ്രതികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും സത്യൻ മൊകേരി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.