ഇടുക്കി : കനത്ത മഴയില്‍ കുരിശുപാറ ടൗണില്‍ മണ്ണിടിഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് പിന്‍ഭാഗത്തേക്ക് സമീപത്തുണ്ടായിരുന്ന വലിയ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്‌ച (ജൂലൈ 17) ഉച്ചയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം സംഭവിച്ചു.
ഈ കെട്ടിടത്തില്‍ സ്ഥാപനം നടത്തി വന്നിരുന്ന കുരിശുപാറ സ്വദേശിനിയായ ലീലാമ്മയ്‌ക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. വലിയ ശബ്‌ദത്തോടെയായിരുന്നു മണ്‍തിട്ട നിലം പതിച്ചത്. ശബ്‌ദം കേട്ട് ആളുകള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം ഈ മണ്‍തിട്ടയുടെ കുറച്ച് ഭാഗം ഇടിഞ്ഞ് ഈ കെട്ടിടത്തിന് മുകളിലേക്ക് വീണിരുന്നു. അന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്‌ടം സംഭവിച്ചിരുന്നു. ഇടിഞ്ഞെത്തിയ മണ്ണ് നീക്കി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി വരുന്ന സമയത്താണ് വീണ്ടും വലിയ തോതില്‍ മണ്ണിടിഞ്ഞ് കെട്ടിടത്തിനും കെട്ടിടത്തിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ നാശം സംഭവിച്ചത്. കടകളില്‍ കച്ചവടത്തിനായി എത്തിച്ച സാധന സാമഗ്രികള്‍ക്കും നാശം സംഭവിച്ചു.
Also Read: ശക്തമായ കാറ്റിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ യുവാവ് മരിച്ചു; ഭാര്യ ചികിത്സയില്‍