ETV Bharat / state

LIVE: വയനാട് ദുരന്തം: മരിച്ചവരുടെ എണ്ണം 289 ആയി, ബെയ്‌ലി പാലം സജ്ജം - Landslide Search Operation

LANDSLIDE IN WAYANAD  വയനാട് ദുരന്തം  വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യം  RESCUE OPERATION CHOORALMALA
Landslide In Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 9:19 AM IST

Updated : Aug 1, 2024, 7:41 PM IST

വയനാട്: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും സൈന്യത്തിന്‍റെ രക്ഷാദൗത്യം ഊര്‍ജിതം. സെന്യം, ഫയർഫോഴ്‌സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ (ജൂലൈ 31) തെരച്ചിൽ താത്‌കാലികമായി നിർത്തിവച്ചിരുന്നു. 292 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 200ലധികം പേരെ കണ്ടെത്താനുണ്ട്. നദിക്ക് കുറുകെ ഉണ്ടായിരുന്ന താത്‌കാലിക പാലം തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിരുന്നു. തകർന്ന പാലത്തിന്‍റെ സ്ഥലത്ത് സൈന്യം താത്‌കാലിക ബെയ്‌ലി പാലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ബെയ്‌ലി പാലത്തിന്‍റെ സ്‌ട്രെക്‌ച്ചർ മറുകരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാലം നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനാകും. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ഇന്ന് സ്ഥലത്തെത്തും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

LIVE FEED

7:39 PM, 1 Aug 2024 (IST)

  • മരണം 289 ആയി

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 289 ആയി. പുഞ്ചിരിമറ്റത്തും മുണ്ടക്കൈയിലും ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി.

5:56 PM, 1 Aug 2024 (IST)

  • ബെയ്‌ലി പാലം പൂര്‍ത്തിയായി, രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകം

ചൂരല്‍മലയില്‍ ബെയ്‌ലി പാലം പൂര്‍ത്തിയായി. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം. തെരച്ചിന് ആവശ്യമായ യന്ത്രങ്ങള്‍ അടക്കം ദുരന്തമുഖത്തെത്തിക്കാന്‍ ബെയ്‌ലി പാലം സഹായകമാകും.

5:47 PM, 1 Aug 2024 (IST)

  • അച്ഛന്‍ മരിച്ചപ്പോഴുണ്ടായ അതേ വേദന, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുല്‍ ഗാന്ധി

വയനാട് ദുരന്തം അതീവ ദുഖകരമെന്ന് മുന്‍ എംപി രാഹുല്‍ ഗാന്ധി. തന്‍റെ അച്ഛന്‍ മരണപ്പെട്ടപ്പോഴുണ്ടായ അതേ വേദനയാണ് വയനാടിന്‍റെ അവസ്ഥ കാണുമ്പോള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യം. രാഹുല്‍ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് പ്രിയങ്ക ഗാന്ധി.

5:21 PM, 1 Aug 2024 (IST)

  • ബെയ്‌ലി പാലം അവസാനഘട്ടത്തിലേക്ക്

ബെയ്‌ലി പാലം നിര്‍മാണം അവസാനഘട്ടത്തിലേക്ക്. നിര്‍മാണം നടക്കുന്നത് മേജര്‍ സീത ഷെല്‍ക്കെയുടെ മേല്‍നോട്ടത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണം നേരിട്ടെത്തി വിലയിരുത്തി.

LANDSLIDE IN WAYANAD  വയനാട് ദുരന്തം  വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യം  RESCUE OPERATION CHOORALMALA
മേജര്‍ സീത ഷെല്‍ക്കെ (ETV Bharat)

4:39 PM, 1 Aug 2024 (IST)

  • ഭക്ഷ്യസാധനങ്ങളുമായി കേന്ദ്രസേനയുടെ ഹെലികോപ്റ്റർ പോത്തുകല്ലില്‍

പോത്തുകല്ല് തലപ്പാലിയിൽ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകളുമായി കേന്ദ്രസേനയുടെ ഹെലികോപ്റ്റർ. എത്തിച്ചത് അറുപതോളം ബോക്‌സ് കിറ്റുകള്‍.

കേന്ദ്രസേനയുടെ ഹെലികോപ്റ്റർ സാധനം എത്തിക്കുന്നു (ETV Bharat)

4:29 PM, 1 Aug 2024 (IST)

  • ക്യാമ്പിലെത്തി രാഹുല്‍ ഗാന്ധി

വയനാട് ഉരുള്‍പൊട്ടലില്‍ ബാധിക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുല്‍ ഗാന്ധിക്കൊപ്പം ക്യാമ്പിലെത്തി.

രാഹുല്‍ ഗാന്ധി ക്യാമ്പില്‍ (ETV Bharat)

4:00 PM, 1 Aug 2024 (IST)

  • ചാലിയാറില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ കൂടുതല്‍ മൃതദേഹങ്ങള്‍. രക്ഷാദൗത്യം മൂന്നാം നാളും സജീവം. ഇനി കണ്ടെത്താനുള്ളത് 240 പേരെ.

3:22 PM, 1 Aug 2024 (IST)

  • ചൂരല്‍മലയില്‍ ബെയ്‌ലി പാലം തയ്യാറാകുന്നു

രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി ചൂരല്‍മലയില്‍ സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലം തയ്യാറാകുന്നു. ദുരന്ത ഭൂമിയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുകയാണ്.

2:24 PM, 1 Aug 2024 (IST)

മരണ സംഖ്യ വീണ്ടും ഉയര്‍ന്നു

2:21 PM, 1 Aug 2024 (IST)

  • സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

സൈനികരുമായി മുഖ്യമന്ത്രി സംസാരിക്കുന്നു. രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നു. ബെയ്‌ലി പാലം സന്ദര്‍ശിക്കുന്നു.

2:18 PM, 1 Aug 2024 (IST)

  • മുഖ്യമന്ത്രി ദുരന്തമുഖത്ത്

ചൂരല്‍മലയിലെ ദുരന്തമുഖം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

2:14 PM, 1 Aug 2024 (IST)

ചൂരല്‍മലയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

2:13 PM, 1 Aug 2024 (IST)

  • 10 വീടുകള്‍ നിര്‍മിച്ച് നല്‍കും

അപകടത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്കായി 10 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍.

ബെയ്‌ലി പാലം (ETV Bharat)

2:06 PM, 1 Aug 2024 (IST)

  • മരണ സംഖ്യ ഉയരുന്നു

അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 283 ആയി. 227 പേരെ ഇനിയും കണ്ടെത്താനുണ്ട്.

പാലം നിര്‍മാണം (ETV Bharat)

2:02 PM, 1 Aug 2024 (IST)

  • കോണ്‍ഗ്രസ് നേതാക്കള്‍ ദുരന്തമുഖത്ത്

വയനാട്ടിലെ ദുരന്തമുഖം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും ചൂരല്‍മലയില്‍. വിഡി സതീശനും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

11:47 AM, 1 Aug 2024 (IST)

  • പാലം നിര്‍മാണം അവസാന ഘട്ടത്തില്‍

ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം അവസാന ഘട്ടത്തില്‍.

ദുരന്തമുഖത്ത് നിന്നുള്ള ദൃശ്യം (ETV Bharat)

11:26 AM, 1 Aug 2024 (IST)

ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. വീടുകളുടെ അവശിഷ്‌ടങ്ങള്‍ക്കിടെ കുടുങ്ങി കിടക്കുന്നത് നിരവധി പേരെന്ന് വിവരം.

11:23 AM, 1 Aug 2024 (IST)

  • ബെയ്‌ലി പാലം നിര്‍മാണം ഊര്‍ജിതം

പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തെരച്ചിലിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാനാകും.

11:15 AM, 1 Aug 2024 (IST)

  • മുഖ്യമന്ത്രി ദുരന്ത മേഖല സന്ദര്‍ശിക്കും

മുഖ്യമന്ത്രി ദുരന്ത മേഖല സന്ദര്‍ശിക്കും. സൈന്യത്തിന്‍റെ ബെയ്‌ലി പാലം നിര്‍മാണം നേരിട്ട് വിലയിരുത്തും.

10:46 AM, 1 Aug 2024 (IST)

  • സർവകക്ഷി യോഗം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വയനാട്ടില്‍ സർവകക്ഷി യോഗം ആരംഭിച്ചു. വയനാട് കലക്‌ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു.

10:28 AM, 1 Aug 2024 (IST)

റോഡ് മാര്‍ഗം ഇരുവരും വയനാട്ടിലേക്ക് തിരിച്ചു. കെസി വേണുഗോപാലും ഒപ്പമുണ്ട്.

10:27 AM, 1 Aug 2024 (IST)

  • കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലേക്ക്

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് തിരിച്ചു. ഇരുവരും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തി.

10:18 AM, 1 Aug 2024 (IST)

  • ചാലിയാറില്‍ വീണ്ടും മൃതദേഹം

ചാലിയാറില്‍ നിന്നും വീണ്ടും ഒരു കുഞ്ഞിന്‍റെ മൃതദേഹം ലഭിച്ചു.

10:17 AM, 1 Aug 2024 (IST)

195 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും.

10:17 AM, 1 Aug 2024 (IST)

സര്‍വകക്ഷിയോഗം 11.30ന്.

10:17 AM, 1 Aug 2024 (IST)

വയനാട്ടില്‍ അവലോക യോഗം

10:02 AM, 1 Aug 2024 (IST)

  • മുഖ്യമന്ത്രി വയനാട്ടിലെത്തി

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട് എത്തി.

മുഖ്യമന്ത്രി വയനാട്ടില്‍ (ETV Bharat)

9:43 AM, 1 Aug 2024 (IST)

  • നായകളുമായി തെരച്ചില്‍ ഊര്‍ജിതം

വയനാട്ടിലെ ദുരന്തമുഖത്ത് സ്‌നിഫര്‍ ഡോഗുകളുമായുള്ള തെരച്ചില്‍ ഊര്‍ജിതം

(ETV Bharat)

9:28 AM, 1 Aug 2024 (IST)

  • മുഖ്യമന്ത്രി വയനാട്ടിലേക്ക്

തലസ്ഥാനത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. ഹെലികോപ്‌റ്റര്‍ മാര്‍ഗമാണ് വയനാട്ടിലെത്തുക. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. ദുരന്ത മേഖല സന്ദര്‍ശിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ (ETV Bharat)

Last Updated : Aug 1, 2024, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.